Latest NewsKeralaNews

സംസ്ഥാനത്തെ മഴയുടെ അളവ്; മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തിൽ ഇത്തവണ തുലാവര്‍ഷത്തില്‍ മഴ കുറയുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഈ മാസം 30 വരെയാണ് മണ്‍സൂണ്‍ കാലയളവ്. മണ്‍സൂണിന്റെ അവസാനഘട്ടത്തില്‍ മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. അതേസമയം കാലവര്‍ഷം ഇക്കുറി പ്രതീക്ഷിച്ചതിലും അധികമഴയാണ് കേരളത്തിന് ലഭിച്ചത്. ഇത്തവണ മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ 189 സെന്റീമീറ്ററാണ്. എന്നാല്‍ ഈ മാസം 12 വരെ സംസ്ഥാനത്ത് ലഭിച്ചത് 215 സെന്റീമീറ്റര്‍ മഴയാണ്. കേരളത്തിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കൃഷിയടക്കമുള്ള കാര്യങ്ങളെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്.

Read also: ഡ്യൂട്ടിക്കിടെ കൈത്തണ്ടയില്‍ പിടിമുറുക്കിയ കൈകള്‍ക്ക് അവര്‍ താങ്ങായി, വഴിയാത്രക്കാരനെ മരണത്തില്‍ നിന്നും രക്ഷിച്ചത് പോലീസുകാരിയുടെ സമയോചിത ഇടപെടല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button