അഗര്‍ത്തല•തൃപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ് കുമാറിന്റെ ഭാര്യ നീതി ദേബ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തുവെന്ന വ്യാജ വിവരം പ്രചരിപ്പിച്ച ഒരു ഫേസ്ബുക്ക് ഉപയോക്താവിനെ തൃപുര പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ, വിവാഹ മോചന, ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന ആരോപണങ്ങള്‍ നീതി ദേബ് തള്ളിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നീതി ഇക്കാര്യം വ്യക്തമാക്കിയത്. അഭ്യൂഹങ്ങളെ ‘വൃത്തികെട്ടതും വ്യാജമെന്നും’ വിശേഷിപ്പിച്ച നീതി, ആരോപണങ്ങള്‍ വിലകുറഞ്ഞ പരസ്യത്തിനും നേട്ടത്തിനും വേണ്ടിയാണെന്നും ആരോപിച്ചു.
വെള്ളിയാഴ്ചയാണ്, ബിപ്ലബ് ദേബിനെതിരെ പീഡന, ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച് ഡല്‍ഹി തിസ് ഹസാരി കോടതിയില്‍ നീതി ദേബ് വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments