Latest NewsIndia

‘പാകിസ്ഥാന്‍ സൈന്യം സ്വന്തം പൗരന്മാരെ പീരങ്കിയുണ്ടയാക്കി സാഹസത്തിന് ശ്രമിക്കരുതെന്ന്‌ താക്കീതുമായി ഇന്ത്യന്‍ സൈന്യം

പാകിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് ശ്രമിക്കുകയാണെങ്കില്‍ ശക്തമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സൈന്യം അവരുടെ പൗരന്മാരെ അനാവശ്യമായി പ്രകോപിപ്പിക്കുകയാണ്. കൂടാതെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ നിയന്ത്രണരേഖ മുറിച്ച്‌ കടക്കുന്നതിന്റെ ഭാഗമായി അവര്‍ സ്വന്തം പൗരന്മാരെ ‘പീരങ്കിയുണ്ട’യായി ഉപയോഗിക്കുകയാണെന്നും ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന്‍ ഏതെങ്കിലും തരത്തിലുള്ള സാഹസത്തിന് ശ്രമിക്കുകയാണെങ്കില്‍ ശക്തമായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അവര്‍ക്ക് അത്യാഹിതങ്ങള്‍ ഉണ്ടാകും. മാത്രമല്ല അതിന്റെ ഉത്തരവാദിത്തം പൂര്‍ണമായും പാകിസ്ഥാനും അവരുടെ സൈന്യത്തിനും ആയിരിക്കും. അവര്‍ അവരുടെ തന്നെ പൗരന്മാരെ പീരങ്കിയുണ്ടയായി ഉപയോഗിക്കാന്‍ പാടില്ല. സ്വന്തം പൗരന്മാരെ ഉപയോഗിച്ച്‌ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവര്‍ നിയന്ത്രിക്കേണ്ടതാണ്- ഇന്ത്യന്‍ കരസേനയുടെ ഭാഗമായ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ മേധാവി ലെഫ്റ്റനന്റ് ജനറല്‍ രണ്‍ബിര്‍ സിംഗാണ് ഇത് പറഞ്ഞത്.

ശനിയാഴ്ച പുലര്‍ച്ചെ, ജമ്മു കാശ്മീരിലെ പൂഞ്ച് മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു.അതിര്‍ത്തിയിലുള്ള പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഫലപ്രദമായി തടയാന്‍ ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞുവെന്നും രണ്‍ബിര്‍ സിംഗ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button