മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം; മരുമകളുടെ വിവാഹം വീണ്ടും നടത്തിയത് ഭർതൃ മാതാവ്

ഒഡിഷ: മകൻ മരിച്ചിട്ട് മാസങ്ങൾ മാത്രം തികഞ്ഞപ്പോൾ മരുമകളുടെ വിവാഹം വീണ്ടും നടത്തിയിരിക്കുകയാണ് ഭർതൃ മാതാവ്. മരുമകൾ ലില്ലി ബെഹെറെയാണ് വീണ്ടും അവർ വിവാഹം കഴിപ്പിച്ചത്.

ALSO READ: കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ രണ്ടു തവണ വേർപ്പെട്ടു : എൻജിനില്ലാതെ സഞ്ചരിച്ചത് അരക്കിലോമീറ്ററോളം

“എന്റെ മകൻ മടങ്ങിവരില്ലെന്ന് എനിക്കറിയാം. നഷ്ടം നികത്താനാവില്ല. 20 വയസ്സ് മാത്രം പ്രായമുള്ള എന്റെ മരുമകളുടെ ദുരിതങ്ങൾ സഹിക്കാൻ എനിക്ക് കഴിഞ്ഞില്ല”. ഭർതൃ മാതാവ് പറഞ്ഞു. സെപ്റ്റംബർ 11 ന് തൽ‌ചെർ പ്രദേശത്തെ ജഗന്നാഥ ക്ഷേത്രത്തിൽ ഗ്രാമീണരുടെ സാന്നിധ്യത്തിലാണ് വിവാഹം നടന്നതെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.

അംഗുൾ ജില്ലയിലെ ഗോബര ഗ്രാമപഞ്ചായത്തിന്റെ മുൻ സർപഞ്ചായ പ്രതിമ ബെഹേരയുടെ ഇളയ മകൻ രശ്മിരഞ്ജൻ ഈ വർഷം ഫെബ്രുവരിയിലാണ് തുറംഗ ഗ്രാമത്തിലെ ലില്ലിയെ വിവാഹം കഴിച്ചത്. എന്നാൽ ജൂലൈയിൽ ഭരത്പൂരിലെ കൽക്കരി ഖനി അപകടത്തിൽ രശ്മിരഞ്ജൻ മരിച്ചു.

ALSO READ: പ്രതിരോധ രംഗത്ത് മികച്ച സ്വകാര്യസംരംഭകരെ പ്രത്സാഹിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം വിജയം; സൈന്യത്തിനാവശ്യമായ റൈഫിളുകള്‍ ഒരുക്കിയത് സ്വകാര്യ കമ്പനി

ഭർത്താവിന്റെ വിയോഗത്തെ തുടർന്ന് കടുത്ത ദുഃഖത്തിലായ മരുമകളെ അവർ സമാധാനിപ്പിച്ചു. അതിനുശേഷം മറ്റൊരു വരനെ കണ്ടെത്തി വിവാഹം നടത്തുകയായിരുന്നു.

പ്രതിമയുടെ വിധവയായ മരുമകളുടെ വിവാഹം നിശ്ചയിക്കാനുള്ള തീരുമാനത്തെ സാമൂഹിക പ്രവർത്തകൻ സുഭശ്രീ ദാസും മറ്റ് നിരവധി വനിതാ പ്രവർത്തകരും പ്രശംസിച്ചു. മുൻ സർപഞ്ച് എന്ന നിലയിൽ പ്രതിമ ബെഹേര സംസ്ഥാനത്തെ സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിരൂപമായി മാറിയെന്നും ദാസ് പറഞ്ഞു.

Share
Leave a Comment