കൊല്ലം: കൊട്ടാരക്കര കുളക്കട ഭാനുവിലാസം എന്‍ എസ്സ് എസ്സ് കരയോഗം സെക്രട്ടറിയെ ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ തുളസിധരന്‍ നായരാണ് തൂങ്ങി മരിച്ചത്. ഇന്നലെ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് തുളസിധരന്‍ നായരെ തൂങ്ങിമരിച്ച് നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് ഓഫീസിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.ആത്മഹത്യക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.തുളസിധരന്‍ ആലപ്പാട് ഹിന്ദു സേവാ സമിതി പ്രസിഡന്റായും കുളക്കട ദേശീയ വായനശാല പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Post Your Comments