മുംബൈ•മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.സി.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഭരണകക്ഷിയിലേക്ക് ഒഴുക്ക് തുടരുന്നതിനിടെ മുന്‍ ബി.ജെ.പി എം.എല്‍.എ എന്‍.സി.പിയില്‍ ചേര്‍ന്നു.
മുന്‍ ബി.ജെ.പി എം.എല്‍.എയായിരുന്ന വിജയ്‌ഘോഡ്മറെയാണ് ശരദ് പവാര്‍ നയിക്കുന്ന എന്‍.സി.പിയില്‍ ചേര്‍ന്നത്. നാഗ്പൂര്‍ ജില്ലയിലെ ഹിംഗാന മണ്ഡലത്തെയാണ് ഘോഡ്മറെ പ്രതിനിധീകരിച്ചിരുന്നത്. മുംബൈയില്‍ പവാറിന്റെ വസതിയിലെത്തിയാണ് അദ്ദേഹം എന്‍.സി.പി അംഗത്വം സ്വീകരിച്ചത്.
പാർട്ടി മേധാവി ആഗ്രഹിക്കുന്ന ഏത് ശേഷിയിലും പ്രവർത്തിക്കാൻ താൻ തയ്യാറാണെന്ന് ഘോഡ്മറെ പറഞ്ഞു.
ഒരു കാലത്ത് കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ മഹാരാഷ്ട്ര ഭരിച്ചിരുന്ന എന്‍.സി.പി ഇപ്പോള്‍ പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് മൂലം വലിയ പ്രതിസന്ധി നേരിടുകയാണ്.
സതാരയിൽ നിനുള്ള എം.പി ഉദയനരാജെ ഭോസാലെ, മുൻ സംസ്ഥാന മന്ത്രി ഗണേഷ് നായിക്, സച്ചിൻ അഹിർ, ജയ്ദുത് ക്ഷിരസാഗർ, എംഎൽഎമാരായ ശിവേന്ദ്രസിങ് ഭോസാലെ, സന്ദീപ് നായിക്, വൈഭവ് പിച്ചാദ് തുടങ്ങിയവർ അടുത്തിടെ എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പിയിലോ ശിവസേനയിലോ എത്തിയിരുന്നു.
Post Your Comments