തിരുവനന്തപുരം: ആഭ്യന്തരമന്ത്രി അമിത് ഷാ മുന്നോട്ട് വെച്ച ‘ഒരു രാജ്യം, ഒരു ഭാഷ’ മുദ്രാവാക്യത്തെ പിന്തുണച്ച് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു ഭാഷ ജനങ്ങളെ ഒരുമിപ്പിക്കും. രാജ്യത്തിന്റെ ഒരുമ ഹിന്ദിയിലൂടെ ശക്തിപ്പെടുത്തണമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു. ‘ഒറ്റ ഭാഷയ്ക്ക് ആളുകളെ പ്രചോദിപ്പിക്കാനും ഒരുമിപ്പിച്ച് നിര്‍ത്താനും സാധിക്കും. നമുക്ക് നമ്മുടെ ഐക്യം ദേശീയഭാഷയായ ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം. നമ്മുടെ ജോലികളില്‍ മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദിയും നമുക്ക് ഉപയോഗിക്കാം. ഹിന്ദി ദിനാചരണത്തിന് എന്റെ എല്ലാ ആശംസകളും.’ എന്നാണു അദ്ദേഹത്തിന്റെ ട്വീറ്റ്.
രാജ്യത്തെ ഒരുമിപ്പിക്കുന്നതിനു ഒറ്റ ഭാഷ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അമിത് ഷാ പറഞ്ഞു. വിവിധ ഭാഷകളുള്ള രാജ്യമാണ് നമ്മുടേത്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്തെ മുന്നില്‍ ഇന്ത്യയുടെയും സ്വത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ലോകത്തെ മുന്നില്‍ ഇന്ത്യയുടെയും സ്വത്വത്തെ ഉയര്‍ത്തി പിടിക്കുന്ന ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ വ്യക്തമാക്കി. ഇന്ന്, ഒരു ഭാഷയ്ക്ക് രാജ്യത്തെ ഏകീകരിക്കാന്‍ കഴിയുമെങ്കില്‍, അത് ഏറ്റവും കൂടുതല്‍ ആളുകള്‍ സംസാരിക്കുന്ന ഹിന്ദി ഭാഷയാണെന്ന് അമിത് ഷാ പറഞ്ഞു.
ദേവനാഗ്രി ലിപിയില്‍ എഴുതിയ ഹിന്ദി രാജ്യത്തെ പട്ടികപെടുത്തിയ 22 ഭാഷകളില്‍ ഒന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഹിന്ദിയെ കൂടതെ ഇംഗ്ലീഷും ഔദ്യോഗിക ഭാഷയായി ഉപയേഗിക്കുന്നു. എന്നാല്‍ ദേശീയ ഭാഷ എന്നോരു വികാരം ജനങ്ങള്‍ക്കിടയിലില്ല. ഹിന്ദി വ്യപകമായി ഉപയോഗിക്കാന്‍ രാജ്യത്തെ എല്ലാ പൗരന്‍മരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. മഹാത്മാ ഗാന്ധിയുടെയും ഭാരതത്തിന്റെ ഉരുക്കമനുഷ്യന്‍ സര്‍ദാര്‍ പട്ടേലിന്റെയും സ്വപ്‌ന സാക്ഷാത്ക്കാരത്തിന്റെ ഭാഗം കൂടിയാണതെന്നും അമിത് ഷാ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയായിരിക്കണമെന്ന് അമിത് ഷായുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്.
Post Your Comments