Latest NewsKeralaIndia

അതീവ രഹസ്യമുള്ള സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യെ​ന്നാരോപിച്ച്‌ ധ​ന​മ​ന്ത്രി​ക്ക് പ്ര​തി​പ​ക്ഷത്തിന്റെ നോ​ട്ടീ​സ്

'അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട റി​പ്പോ​ര്‍​ട്ടാ​ണ് ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി കൊടുത്തത്.'

തി​രു​വ​ന​ന്ത​പു​രം: സി​എ​ജി റി​പ്പോ​ര്‍​ട്ട് ചോ​ര്‍​ത്തി​യെന്ന ആരോപണം ഉന്നയിച്ച്‌ ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കി​ന് പ്ര​തി​പ​ക്ഷം നോ​ട്ടീ​സ് ന​ല്‍​കി. വി.​ഡി. സ​തീ​ശ​നാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യിരിക്കുന്നത്. ‘അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട റി​പ്പോ​ര്‍​ട്ടാ​ണ് ധ​ന​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ചോ​ര്‍​ത്തി കൊടുത്തത്.’

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു​വെന്നും ഇ​ത് ഗു​രു​ത​ര​മാ​യ ച​ട്ട​ലം​ഘ​ന​വും നി​യ​മ​സ​ഭ​യു​ടെ പ്ര​ത്യേ​ക അ​വ​കാ​ശ​ങ്ങ​ളി​ന്‍​മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വു​മാ​ണെ​ന്നാ​ണ് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി.

read also: ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ റെഡ്ഡിക്കെതിരായ കേസില്‍ നിന്ന് ജസ്റ്റിസ് പിന്‍മാറി

അ​തീ​വ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കേ​ണ്ട​താ​ണ് സി​എ​ജി റി​പ്പോ​ര്‍​ട്ട്. അ​ത് ഗ​വ​ര്‍​ണ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കു​ക​യും ഗ​വ​ര്‍​ണ​റു​ടെ അം​ഗീ​കാ​ര​ത്തോ​ടു​കൂ​ടി ധ​ന​മ​ന്ത്രി സ​ഭ​യി​ല്‍ വെ​ക്കു​ക​യു​മാ​ണ് വേ​ണ്ട​ത്. ഇ​തൊ​ന്നു​മു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷം രൂക്ഷ ആ​രോ​പണം ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button