Latest NewsKeralaNews

ഡോളറിനെതിരെ രൂപ നേട്ടത്തിൽ

കൊച്ചി: ഡോളറിനെതിരെ തുടര്‍ച്ചയായി ഏഴാം നാളിലും രൂപ നേട്ടത്തിൽ. ഇന്നലെ ഡോളറിനെതിരെ 21 പൈസ ഉയര്‍ന്ന് 70.91ലാണ് രൂപ വ്യാപാരം പൂര്‍ത്തിയാക്കിയത്. ഏഴു ദിവസത്തിനിടെ ഡോളറിനെതിരെ രൂപ 147 പൈസയുടെ നേട്ടമുണ്ടാക്കി. ഇന്നലെ സെന്‍സെക്‌സ് 280 പോയിന്റ് ഉയര്‍ന്ന് 37,​384ലും നിഫ്റ്റി 93 പോയിന്റ് നേട്ടവുമായി 11,​075ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സ്വർണവിലയിലും കുറവുണ്ടായി. പവന് 120 രൂപ കുറഞ്ഞ് 27,​880 രൂപയിലാണ് വ്യാപാരം നടന്നത്. 15 രൂപ താഴ്‌ന്ന് 3,​485 രൂപയാണ് ഗ്രാം വില.

Read also: നവോത്ഥാന ആശയത്തെ എങ്ങനെ വികൃതമാക്കാം എന്ന് മുഖ്യമന്ത്രി ചിന്തിച്ചതിന്റെ അനന്തര ഫലമാണിത്; രമേശ് ചെന്നിത്തല

shortlink

Related Articles

Post Your Comments

Related Articles


Back to top button