KeralaNattuvarthaLatest NewsNews

കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എൻജിൻ രണ്ടു തവണ വേർപ്പെട്ടു : എൻജിനില്ലാതെ സഞ്ചരിച്ചത് അരക്കിലോമീറ്ററോളം

കൊല്ലം : ഓടിക്കൊണ്ടിരുന്ന ട്രെയിൻ എൻജിനിൽ നിന്നും രണ്ടു തവണ വേർപ്പെട്ടു. പിറകോട്ട് അരക്കിലോമീറ്ററോളം സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനിന്റെ എഞ്ചിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ രണ്ട് തവണയായി വേർപ്പെട്ടത്. വൈകിട്ട് 3.50-ന് കൊച്ചുവേളിയില്‍ നിന്നുമെടുത്ത ട്രെയിന്‍ ചിറയിന്‍കീഴ് എത്തുന്നതിന് മുന്‍പെ ആദ്യം എഞ്ചിൻ വേർപെട്ടു.

Also read : മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായി യുവാവ്

പ്രശ്നം പരിഹരിച്ച ശേഷം ഇവിടെ നിന്നും യാത്ര തുടര്‍ന്നെങ്കിലും പരവൂര്‍ സ്റ്റേഷന്‍ എത്തും മുന്‍പായി എൻജിൻ വീണ്ടും ട്രെയിനിൽ നിന്നും വേർപ്പെട്ടു. ഇതോടെ നിയന്ത്രണം നഷ്ടമായി ട്രെയിൻ പിന്നോട്ടേക്ക് പോയി. ശേഷം റെയില്‍വേ ഉദ്യോഗസ്ഥരെത്തി തീവണ്ടിയും എഞ്ചിനും തമ്മില്‍ സംയോജിപ്പിച്ചു. നിലവില്‍ ഒന്നേകാല്‍ മണിക്കൂര്‍ വൈകിയോടുന്ന തീവണ്ടി 6.15-ന് കൊല്ലത്ത് എത്തിയെന്നാണ് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button