Latest NewsIndia

ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നൽകി പ്രതിരോധ മന്ത്രാലയം

ടി 72, ടി 90 ടാങ്കുകളില്‍ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നല്‍കി.

ന്യൂ ഡൽഹി: ഇന്ത്യന്‍ സൈന്യത്തിന് 2000 കോടിയുടെ ആയുധം വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രാലയത്തിലെ ഉന്നതാധികാര സമിതിയാണ് വെള്ളിയാഴ്ച്ച ആയുധങ്ങള്‍ സംഭരിക്കുന്നതിന് അനുമതി നല്‍കിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷനായ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ഇന്ത്യന്‍ സായുധ സേനക്കുവേണ്ടി 2,000 കോടിയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്.

മെയ്ക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രധാനമന്ത്രിയുടെ സ്വപ്‌നം സഫലമായി : ഇന്ത്യയില്‍ നിന്ന് അന്താരാഷ്ട്ര നിലവാരമുള്ള ബുള്ളറ്റ്പ്രൂഫ് ജാക്കറ്റുകള്‍ വിദേശത്തേയ്ക്ക്

പ്രതിരോധ മന്ത്രാലയത്തിലെ വക്താവാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. ടി 72, ടി 90 ടാങ്കുകളില്‍ ഉപയോഗിക്കാവുന്ന വെടിയുണ്ടകളും മറ്റും തദ്ദേശീയമായി ഉല്‍പാദിപ്പിക്കാനും വികസിപ്പിക്കാനും സമിതി അനുമതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button