കൊച്ചി: മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറായിരിക്കുകയാണ് മനോജ് രവീന്ദ്രൻ നിരക്ഷരൻ എന്ന യുവാവ്. ഫെയ്‌സ് ബുക്കിലൂടെയാണ് യുവാവ് തന്റെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം താഴെ
എറണാകുളത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസ് എല്ലാ തെളിവുകളോടും കൂടെ പുറത്തുവിടാൻ തയ്യാറാണ്. ബിൽഡറെ ഭയന്ന് കഥകൾ വെളിയിൽ പറയാനോ നിയമയുദ്ധം നടത്താനോ പോലും ബഹുഭൂരിപക്ഷം ഫ്ലാറ്റ് ഉടമകളും ധൈര്യം കാണിക്കുന്നില്ല. ഏതെങ്കിലും ചാനലുകാർക്കോ പത്രക്കാർക്കോ താൽപ്പര്യമുണ്ടെങ്കിൽ ഇൻബോക്സിൽ ബന്ധപ്പെടുക. എല്ലാ രേഖകളും തെളിവുകളും കാണിക്കുന്നതാണ്. എല്ലാം കണ്ട് കഴിഞ്ഞതിന് ശേഷം ധൈര്യമില്ല എന്ന കാരണത്താൽ പിൻവാങ്ങും എന്നുള്ളവർ ബന്ധപ്പെടണമെന്നില്ല. മറ്റെന്തെങ്കിലും കാരണങ്ങളാണ് ഈ കഥകൾ വാർത്തയാക്കാൻ തടസ്സമെങ്കിൽ അത് യുക്തിയുക്തം ബോദ്ധ്യപ്പെടുത്തണം. ഭയന്ന് ഉപേക്ഷിച്ച് പോകുന്നവർ ആരായാലും അവരുടെ പേരും നാളും സഹിതം പുറത്തുവിടുന്നതായിരിക്കും. ആയതിനാൽ തമാശ കളിക്കാമെന്ന് മോഹിച്ച് ആരും ചാടിപ്പുറപ്പെടേണ്ടതില്ല
Post Your Comments