ഡൽഹി: തന്നെ തട്ടിക്കൊണ്ടു പോയത് ഭീകരനും വിഘടനവാദിയുമായ യാസീൻ മാലിക് ആണെന്ന് മെഹബൂബ് മുഫ്തിയുടെ സഹോദരി റുബൈയ്യ സയീദ്. യാസീൻ മാലികിനോടൊപ്പം മറ്റു മൂന്നു പേരെയും ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച, പ്രത്യേക സിബിഐ കോടതിക്ക് മുന്നിൽ ഹാജരായപ്പോഴാണ് റുബൈയ്യ പ്രതികളെ തിരിച്ചറിഞ്ഞത്. വീഡിയോ കോൺഫറൻസ് വഴി ആയിരുന്നു യാസിൻ മാലിക്കിനെ അവർ തിരിച്ചറിഞ്ഞത്. ഇയാളോടൊപ്പം മറ്റ് ഒൻപത് ഭീകരരെ കൂടി സിബിഐ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Also read: ജീവിതവിജയത്തിന് ഗായത്രി അഷ്ടകം
1989 ഡിസംബർ എട്ടാം തീയതിയായിരുന്നു സംഭവം. ലാൽബെഡ് ആശുപത്രിക്ക് അടുത്ത് വെച്ചാണ് റുബൈയ്യയെ തട്ടിക്കൊണ്ടു പോയത്. ജമ്മു കശ്മീർ ലിബറേഷൻ ഫ്രന്റ് നേതാവായിരുന്നു അന്ന് യാസീൻ മാലിക്. തുടർന്ന്, ഭീകരവാദികളുടെ സമ്മർദ്ദത്തിനു വഴങ്ങിയ വി.പി സിംഗ് സർക്കാർ, അവർ നിർദ്ദേശിച്ച അഞ്ച് ഭീകരരെ സ്വതന്ത്രരാക്കിയാണ് റുബൈയ്യയെ മോചിപ്പിച്ചത്.
Post Your Comments