തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ് പദ്ധതിയില്‍ പ്രതിസന്ധി നേരിടുന്നതായി അദാനി ഗ്രൂപ്പ്. തുറമുഖ നിര്‍മ്മാണത്തില്‍ അനിശ്ചിതത്വം നേരിടുകയാണെന്നും പുലിമുട്ട് നിര്‍മ്മാണത്തില്‍ അസാധാരണ കാലതാമസം നേരിടുന്നുവെന്നും കാട്ടി അദാനി ഗ്രൂപ്പ് സര്‍ക്കാരിന് അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാറക്കല്ല് ക്ഷാമമാണ് പുലിമുട്ട് നിര്‍മ്മാണത്തിനുള്ള പ്രധാന വെല്ലുവിളിയായി അദാനി ചൂണ്ടിക്കാട്ടുന്നത്. മത്സ്യത്തൊഴിലാളികളും എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
ALSO READ: കോൺഗ്രസ് പരിഭാഷക ജ്യോതി വിജയകുമാറിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി തൃപ്പുലിയൂർ ക്ഷേത്ര ഉപദേശക സമിതി
പാറക്കല്ല് ക്ഷാമവും മത്സ്യത്തൊഴിലാളികളുടെ എതിര്‍പ്പും സര്‍ക്കാര്‍ അടിയന്തരമായി തീര്‍ക്കണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. കരാര്‍ പ്രകാരം വിഴിഞ്ഞം പദ്ധതിയുടെ ആദ്യ ഘട്ടം തീരേണ്ടത് ഈ വര്‍ഷം ഡിസംബറിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനി വഴി സര്‍ക്കാരിന് നല്‍കിയ പ്രതിമാസ അവലോകന റിപ്പോര്‍ട്ടിലാണ് പദ്ധതിക്കുണ്ടാകുന്ന തടസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. കടലില്‍ കല്ലിട്ട് നികത്തിയുള്ള പുലിമുട്ട് നിര്‍മ്മാണമാണ് പ്രധാനപ്രശ്‌നമായി പ്രധാന പ്രശ്‌നം. 3100 മീറ്റര്‍ പുലിമുട്ട് വേണ്ടിടത്ത് ഇതുവരെ തീര്‍ന്നത് 650 മീറ്റര്‍ മാത്രമാണ്.
ALSO READ: റെയില്‍വേ സ്റ്റേഷനുകളില്‍ ചായയും ലഘുഭക്ഷണവും ഇനി മണ്‍പാത്രങ്ങളില്‍
15000 മെട്രിക് ടണ്‍ പാറയാണ് ഒരു ദിവസം നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വരുന്നതെങ്കിലും 3000 മെട്രിക് ടണ്‍ കല്ലുകള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 19 ഇടത്ത് ക്വാറി പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി തേടിയതെങ്കിലും അദാനി ഗ്രൂപ്പിന് അനുമതി നല്‍കിയത് മൂന്നിടത്താണ്. എന്നാല്‍ അതില്‍ പാറ പൊട്ടിക്കല്‍ തുടങ്ങിയത് ഒരിടത്ത് മാത്രമാണ്.
Post Your Comments