
ആലപ്പുഴ: ഹിന്ദു ഐക്യത്തിനല്ല നവോത്ഥാന സമിതി രൂപീകരിച്ചതെന്ന് വ്യക്തമാക്കി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സുഗതന്റെ രീതി ശരിയല്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. സുഗതന് വെറും കടലാസ് പുലിയാണ്. ഒരു സുഗതന് പോയതുകൊണ്ട് സമിതിക്ക് ഒന്നും പറ്റില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ഏത് അറ്റം വരെയും പോകാൻ എസ്.എന്‍.ഡി.പി തയ്യാറാണ്. പിന്നാക്ക സമുദായത്തിനായി അല്ലാതെ വേറെ ആര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദു പാര്‍ലമെന്റില്‍ അംഗങ്ങളായ സമുദായ സംഘടനകള്‍ നവോത്ഥാന സമിതി വിടുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
Post Your Comments