KeralaLatest NewsNews

ഇടപാടുകാർക്ക് സന്തോഷിക്കാം; വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകൾ പരിഷ്‌കരിച്ച് എസ്ബിഐ

കൊച്ചി: വിവിധ സേവനങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജുകൾ പരിഷ്‌കരിച്ച് എസ്ബിഐ. നഗരമേഖലകളില്‍ സേവിംഗ്‌സ് ബാങ്ക് (എസ്.ബി)​ സൂക്ഷിക്കേണ്ട മിനിമം ബാലന്‍സ് പരിധി 5,​000 രൂപയില്‍ നിന്ന് 3,​000 രൂപയായി കുറച്ചു. അര്‍ദ്ധനഗരങ്ങളില്‍ മിനിമം ബാലന്‍സ് പരിധി 2,​000 രൂപയും ഗ്രാമങ്ങളില്‍ 1,​000 രൂപയുമാണ്.

Read also:  റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇനി എസ്ബിഐയില്‍ നിന്നും ലഭിക്കും

നഗരങ്ങളില്‍ ബാലന്‍സ് 50 ശതമാനത്തിന് (1,​500 രൂപ)​ താഴെയാണെങ്കില്‍ 10 രൂപയും ജി.എസ്.ടിയും പിഴ ഈടാക്കും. ബാലന്‍സ് 75 ശതമാനത്തിന് താഴെയാണെങ്കില്‍ പിഴ 15 രൂപയും ജി.എസ്.ടിയും. അര്‍ദ്ധനഗരങ്ങളില്‍ പിഴ 7.50 രൂപ മുതല്‍ 12 രൂപവരെയും ജി.എസ്.ടിയുമാണ്. അതേസമയം ഗ്രാമങ്ങളില്‍ അഞ്ചു രൂപ മുതല്‍ 10 രൂപവരെ പിഴയും ജി.എസ്.ടിയുമാണ് ഈടാക്കുക. ഒക്‌ടോബര്‍ മുതല്‍ എസ്.ബി അക്കൗണ്ടില്‍ മാസം മൂന്നുതവണയേ സൗജന്യമായി നിക്ഷേപം നടത്താനാകൂ. തുടര്‍ന്ന്,​ ഓരോ നിക്ഷേപ ഇടപാടിനും 50 രൂപയും ജി.എസ്.ടിയും ഫീസും നൽകണം. അക്കൗണ്ടില്‍ ശരാശരി 25,​000 രൂപയുള്ളവര്‍ക്ക് രണ്ടുതവണയും 50,​000 രൂപവരെയുള്ളവര്‍ക്ക് 10 തവണയും സൗജന്യമായി മാസം പണം പിന്‍വലിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button