Latest NewsIndiaNews

നാടിനെ ഞെട്ടിച്ച് ബലാത്സംഗം : ബലാത്സംഗത്തിനിരയായത് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കൗമാരക്കാരി : പെണ്‍കുട്ടി നഗ്നയായി ഓടിയത് അരകിലോമീറ്ററോളം

ജയ്പൂര്‍ : നാടിനെ ഞെട്ടിച്ച് വീണ്ടും ക്രൂര ബലാത്സംഗം. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരിലാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. സുഹൃത്തുക്കള്‍ക്കൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയാണ് ക്രൂരപീഡനത്തിനിരയായത്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഭയന്നുവിറച്ച പെണ്‍കുട്ടി തെരുവിലൂടെ നഗ്‌നയായി ഓടിയതായാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബന്ധുവിനും സുഹൃത്തിനുമൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞു വരികയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ വച്ചു മൂവര്‍സംഘം തടയുകയായിരുന്നു.

Read Also : വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്കുള്ള മണവാളന്റെ ഓട്ടം വൈറലാകുന്നു

ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സംഘം പിന്‍തുടരുകയും ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡനത്തിനിരയാക്കുകയും ചെയ്‌തെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. സുഹൃത്തുക്കളെ മര്‍ദിച്ച് അവശരാക്കിയ ശേഷമാണു പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. സുഹൃത്തുക്കളില്‍ ഒരാള്‍ അടുത്തുള്ള മാര്‍ക്കറ്റിലെത്തി ഒരു കടക്കാരനോട് പെണ്‍കുട്ടി ക്രൂരപീഡനത്തിനിരയാകുകയാണെന്നും രക്ഷിക്കണമെന്നും അഭ്യര്‍ഥിച്ചു. തുടര്‍ന്ന് അദ്ദേഹത്തെയുംകൂട്ടി സ്ഥലത്തെത്തി.

Read Also : ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു; കാരണം കേട്ട് ഞെട്ടി പൊലീസ്

ഈ സമയത്തു പെണ്‍കുട്ടിയെ മൂവര്‍സംഘം മര്‍ദിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്യുകയായിരുന്നുവെന്നു കടക്കാരന്‍ പൊലീസിനു മൊഴി നല്‍കി. ഇയാളെ കണ്ടതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ഭയചകിതയായ പെണ്‍കുട്ടി വിവസ്ത്രയായി തെരുവിലൂടെ അരക്കിലോമീറ്ററോളം ഓടി എന്നും കടക്കാരന്‍ മൊഴി നല്‍കി.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ: പെണ്‍കുട്ടിയും ബന്ധുവും സുഹൃത്തും ക്ഷേത്രദര്‍ശനം നടത്തി മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. വഴിയില്‍ മദ്യപിച്ചിരിക്കുകയായിരുന്ന മൂവര്‍സംഘം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്കു തട്ടിക്കൊണ്ടു പോയി പീഡനത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരായ ലൈംഗികാതിക്രമം, പട്ടികജാതി വിഭാഗക്കാര്‍ക്കെതിരായ അതിക്രമം എന്നിങ്ങനെയുള്ള കുറ്റങ്ങളാണു പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും മദ്യക്കുപ്പികളും, വളപ്പൊട്ടുകളും രക്തക്കറയും തെളിവായി ലഭിച്ചിട്ടുണ്ടെന്നും ഡിഎസ്പി ഭരത് സിങ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button