Latest NewsKeralaNews

വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്കുള്ള മണവാളന്റെ ഓട്ടം വൈറലാകുന്നു

കല്യാണം കഴിഞ്ഞ് വധുവിന്റെ കൈപിടിച്ച് വീട്ടിലേയ്ക്ക് ഓടുന്ന മണവാളന്റെ ഓട്ടമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജാതകവും പൊരുത്തവും മുഹൂര്‍ത്തവുമൊക്കെ കൂടിക്കലര്‍ന്ന ഒന്നാണ് വിവാഹം. അത് വിവാഹത്തിനു മാത്രമല്ല മറ്റ് ആഘോഷങ്ങള്‍ക്കായാലും സമയവും കാലവും നോക്കാതെ ഒരു പരിപാടിയുമില്ല. ഇതേപൊലെ സമയവും രാഹുകാലവും കണക്കാക്കി കല്ല്യാണത്തിന് ശേഷം വരനും വധുവും വീട്ടിലേക്ക് ഓടുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വീട്ടിലേക്ക് കയറണ്ട സമയം 1:30 ആണ്. 1:29 ആയപ്പോള്‍ വീടിന്റെ മുന്നില്‍ നിന്ന് ഒറ്റയോട്ടമാണ്. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വെറൈറ്റി മീഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം പതിനൊന്നായിരത്തിലധികം ലൈക്കുകളും ആയിരത്തിലധികം ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളും നിറയുന്നുണ്ട്. വീട്ടില്‍ സമയത്ത് എത്തിയത് കൊണ്ട് മാത്രം ആയില്ല,? നല്ല മനപ്പൊരുത്തം ഉണ്ടെങ്കിലേ ജീവിതത്തിലെ സമയം നല്ല രീതിയില്‍ മുന്നോട്ട് പോവുകയുളളൂ എന്നും ചിലര്‍ ഉപദേശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button