Latest NewsIndiaNews

ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു; കാരണം കേട്ട് ഞെട്ടി പൊലീസ്

ന്യൂഡല്‍ഹി: ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താൽ ഗര്‍ഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു. ഭക്ഷണത്തിന്റെ പേരിൽ ഭാര്യയേ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന്റെ പ്രവർത്തിയിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 20 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ALSO READ: കണ്ണ് നിറഞ്ഞപ്പോൾ കൈ കോർത്തു പിടിച്ചു; കോലിക്ക് അനുഷ്‌കയുടെ ചുംബനം

ഡല്‍ഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഭര്‍ത്താവ് വിവേക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രുചിയില്ലെന്നാരോപിച്ച് വിവേക് പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.

ALSO READ: പിസിസി അധ്യക്ഷ തർക്കം: കമൽനാഥും, ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും

ഇതിന്റെ ദേഷ്യത്തിലാണ് കിടന്നുറങ്ങിയിരുന്ന ഭാര്യയുടെ ദേഹത്ത് തീ കൊളുത്തിയത്. നിലവിളി കേട്ട് എത്തിയ വിവേകിന്റെ മാതാപിതാക്കളാണ് യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button