Latest NewsNewsIndia

‘തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം ഉപേക്ഷിക്കണം; കേന്ദ്രസർക്കാരിനെതിരെ മൻമോഹൻ സിംഗ്

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിനെതിരെ വിമർശനങ്ങളുമായി മൻമോഹൻ സിംഗ് രംഗത്ത്. കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇപ്പോഴത്തെ സാമ്പത്തിക പ്രയാസത്തിൽനിന്നു കരകയറാൻ വർഷങ്ങളെടുക്കുമെന്നും തലക്കെട്ട് സൃഷ്ടിക്കല്‍’ ശീലം ഉപേക്ഷിച്ചു പ്രതിസന്ധി ഉണ്ടെന്ന് അംഗീകരിക്കാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി

ഇപ്പോൾത്തന്നെ ധാരാളം സമയം നഷ്ടപ്പെട്ടു. പൊടിക്കൈകള്‍ കൊണ്ടോ നോട്ടുനിരോധനം പോലുള്ള അബദ്ധങ്ങള്‍ കൊണ്ടോ യാതൊരു ഗുണവും ഉണ്ടാകില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമാണ് സർക്കാർ ശ്രദ്ധിക്കേണ്ടത്. മനുഷ്യനിർമിത പ്രതിസന്ധിയാണിത്. നോട്ടുനിരോധനവും ജിഎസ്ടിയും ആണ് നിലവിലെ അവസ്ഥയ്ക്ക് കാരണം. താൻ ധനമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിൽ ഇരുന്നപ്പോൾ വിജയകരമായാണ് രാജ്യത്തെ സമ്പദ്‌രംഗം മുന്നേറിയതെന്നും മൻമോഹൻ സിംഗ് കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button