KeralaLatest NewsNews

ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ് : വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

കാസര്‍കോട്: ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാട്ടി ബ്ലാക്ക് മെയിലിംഗ്,വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍ . സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. കാസര്‍ഗോഡാണ് സംഭവം. പുതിയ ബസ് സ്റ്റാന്‍ഡിലെ റെഡിമെയ്ഡ് വസ്ത്ര വ്യാപാരിയില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ അണങ്കൂര്‍ ടിപ്പുനഗറിലെ മുഹമ്മദ് അഷ്റഫ് എന്ന അച്ചു (24), അണങ്കൂര്‍ കൊല്ലമ്പാടിയിലെ മുഹമ്മദ് റിയാസ് (30), ഐസ്.എ സാബിത്ത് (32), പുളിക്കൂര്‍ ഷിരിബാഗിലുവിലെ പി.ഐ. ഹബീബ് (25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍ അഡീഷണല്‍ എസ് ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.

Read Also : പോണോഗ്രഫിയിലും വീഡിയോ ഗെയിമിലും മുഴുകുന്നവര്‍ ജാഗ്രതൈ

കടയില്‍ റെഡിമെയ്ഡ് ഉടുപ്പുകള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തി പീഡനകഥകള്‍ ഉണ്ടാക്കുകയും മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്ത ശേഷം രണ്ടും മൂന്നും പ്രതികള്‍ ചൈല്‍ഡ് ലൈനില്‍ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഐ.ഡി.ബി.ഐ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് വാങ്ങിച്ചു 25000 രൂപ വീതം രണ്ടുതവണ പിന്‍വലിച്ചു തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. വീണ്ടും ബ്ലാക്ക് മെയില്‍ ചെയ്തു അഞ്ചു ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതികള്‍ സമീപിച്ചതോടെയാണ് വ്യാപാരി പൊലീസില്‍ പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button