കാസര്‍ഗോഡ്: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച കേസില്‍ സ്വകാര്യ ആശുപത്രിക്ക് വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഭക്ഷ്യവിഷബാധയേറ്റ അഞ്ജുശ്രീ രണ്ടുതവണ ചികിത്സ തേടിയിരുന്നു. ജനുവരി ഒന്നിനും അഞ്ചിനുമാണ് ചികിത്സ തേടിയത്. ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ആന്തരികാവയവങ്ങള്‍ക്കേറ്റ ഗുരുതര അണുബാധയാണ് മരണകാരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഎംഒയുടെ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിരുന്നു. ഡിസംബര്‍ 31ന് ഉച്ചയോടെ അടകമ്പത്ത്ബയലിലെ അല്‍റോമാന്‍സിയ ഹോട്ടലില്‍ നിന്നാണ് ഓണ്‍ലൈനായി അഞ്ജുശ്രീ (19) പാര്‍വതി കുഴിമന്തി വാങ്ങി കഴിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ അഞ്ജുശ്രീയും കുടുംബാംഗങ്ങളും ചികിത്സ തേടിയിരുന്നു. ശനിയാഴ്ച രാവിലെയാണ് മംഗളൂരുവിലെ ആശുപത്രിയില്‍ അഞ്ജുശ്രീ മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുകയും ഹോട്ടലുടമയടക്കം മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആറു ദിവസത്തിനിടെ സംസ്ഥാനത്ത് ഭക്ഷ്യവിഷ ബാധയേറ്റ് മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അഞ്ജുശ്രീ.
Post Your Comments