KeralaLatest NewsNews

കടയ്ക്കുള്ളില്‍ നടന്ന വ്യാപാരിയുടെ കൊലപാതകം, പിന്നില്‍ വന്‍ ആസൂത്രണമെന്ന് പ്രാഥമിക നിഗമനം

പത്തനംതിട്ട: വായോധികനായ വ്യാപാരിയുടെ കൊലപാതകത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ എസ് പിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു. വന്‍ ആസൂത്രണം നടത്തിയാണ് കൊല നടത്തിയതെന്നു അന്വേഷണത്തില്‍ വ്യക്തമായിരുന്നു. പത്തനംതിട്ട മൈലപ്രയിലാണ് നാടിനെ ഞെട്ടിച്ച കൊല നടന്നത്. മോഷണത്തിനിടെ ഉണ്ടായ കൊലപാതകം എന്നാണ് നിഗമനം. കൈകാലുകള്‍ കെട്ടി, വായില്‍ തുണി തിരുകിയ നിലയിലാണ് കടയ്ക്കുള്ളില്‍ ജോര്‍ജ് ഉണ്ണുണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്തില്‍ കിടന്ന സ്വര്‍ണ്ണ മാലയും കാണാതായിട്ടുണ്ട്.

Read Also: കടത്തനാടിന്റെ പരദേവതാ ക്ഷേത്രമായ ലോകനാർക്കാവിലമ്മയുടെ വിശേഷങ്ങൾ അറിയാം

കൂടുതല്‍ അന്വേഷണങ്ങള്‍ക്കു ശേഷമെ മറ്റു വിശദാംശങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പരിശോധനയില്‍ കടയിലെ സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് കാണാനില്ലെന്ന് വ്യക്തമായി. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് അന്വേഷണം നടത്തുകയാണ് പൊലീസ്. മൈലപ്രയില്‍ ഏറെക്കാലമായി കച്ചവടം നടത്തുന്ന വ്യക്തിയാണ് ജോര്‍ജ്. സ്റ്റേഷനറി സാധനങ്ങളും മറ്റു വീട്ടുസാധനങ്ങളും പഴങ്ങളും ഉള്‍പ്പെടെയുള്ളവ വില്‍ക്കുന്ന കടയിലാണ് സംഭവം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button