ശ്രീനഗര്‍ : കശ്മീരില്‍ ജന ജീവിതം സാധാരണ നിലയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിലെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. കശ്മീരില്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. കശ്മീരിലെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ജനങ്ങള്‍ക്കായി തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവരെ 15,157 സര്‍ജറികളാണ് ആശുപത്രികളില്‍ നടന്നത്. കൂടാതെ ഔട്ട് പേഷ്യന്റ് സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നുണ്ട്.
സംസ്ഥാനത്ത് 65 ശതമാനം മെഡിക്കല്‍ സ്റ്റോറുകളും തുറന്നിട്ടുണ്ട്. മരുന്നുകള്‍ കുറവില്ല. 95 ശതമാനം ആരോഗ്യ പ്രവര്‍ത്തകരും ജോലിയില്‍ പ്രവേശിച്ചു. ഓഗസ്റ്റ് അഞ്ച് മുതല്‍ 35,000 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11,000 ശസ്ത്രക്രിയകള്‍ നടത്തിയെന്നും സര്‍ക്കാര്‍ പത്രക്കുറിപ്പിലുടെ അറിയിച്ചു.
ബാങ്കിംഗ് എടിഎം സേവനങ്ങളും പൂര്‍ണ്ണമായും പുനസ്ഥാപിച്ചിട്ടുണ്ട് 1.08 കോടി രൂപയുടെ പണമിടപാട് ഇത് വരെ നടന്നതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കൂടാതെ കശ്മീരില്‍ ലാന്റ് ലൈന്‍ സേവനങ്ങള്‍ പൂര്‍ണ്ണമായി പുനസ്ഥാപിച്ചതായും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.കുപ്പ് വാര ജില്ലയില്‍ പോസ്റ്റ് പെയ്ഡ് സര്‍വ്വീസുകള്‍ പുനസ്ഥാപിച്ചതായും, ജനങ്ങള്‍ക്ക് ആവശ്യമായ എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിയതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. ജമ്മു കാഷ്മീരിലെ 92 ശതമാനം നിയന്ത്രണങ്ങളും ഒഴിവാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു.
Post Your Comments