![indresh klumar rss](/wp-content/uploads/2019/03/indresh-klumar-rss.jpg)
ദില്ലി: അധികം വൈകാതെ ഇന്ത്യ ലാഹോറില്‍ ഗാന്ധി ജയന്തി ആഘോഷിക്കുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. ദില്ലിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവേയാണ് ഇന്ദ്രേഷിന്‍റെ പ്രസ്താവന.1947ന് മുമ്പ് ലോകഭൂപടത്തില്‍ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. വീണ്ടും അത് സംഭവിക്കാന്‍ പോകുകയാണ്. വരും വര്‍ഷങ്ങളില്‍ ഗാന്ധി ജയന്തിയും ഹിന്ദി ദിവസും നമ്മള്‍ ലാഹോറില്‍ ആഘോഷിക്കുമെന്ന് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു
1971ലെ ബംഗ്ലാദേശ് വിഭജനമുണ്ടായി. പഷ്തുണിസ്ഥാന്‍, ബലൂചിസ്ഥാന്‍, സിന്ധ് എന്നിവ പാകിസ്ഥാനില്‍ നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍റെ സ്ഥിതി ദയനീയമാകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിന് പിന്തുണ പ്രഖ്യാപിച്ച് പാക് പ്രധാനമന്ത്രി ഇംമ്രാന്‍ ഖാന്‍ മുസഫറാബാദില്‍ റാലി നടത്തിയ പശ്ചാത്തലത്തിലാണ് ഇന്ദ്രേഷ് കുമാറിന്‍റെ പ്രസ്താവന.
Post Your Comments