ന്യൂഡല്‍ഹി :ഇന്ത്യന്‍ നാവിക സേനയ്ക്ക് കരുത്ത് പകരാന്‍ റഷ്യയുമായി കരാര്‍ ഒപ്പിട്ട് ഇന്ത്യ.എയര്‍ ഡിഫന്‍സ് കോംപ്ലക്സ് കശ്മീര്‍ ആന്റ് റഡാര്‍ ഫ്രിഗറ്റ് എംഎഇ വിഭാഗത്തില്‍പ്പെട്ട യുദ്ധക്കപ്പലുകളുടെ നവീകരണത്തിനാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയവും, റഷ്യയിലെ ജെ എസ് സി റോസൊബൊറൊനെക്സ്പോര്ട്ടുമായി കരാര്‍ ഒപ്പുവെച്ചത്.മൂന്ന് ഡല്‍ഹി ക്ലാസ്സ് യുദ്ധകപ്പലുകളാണ് ഇന്ത്യന്‍ നാവിക സേനയ്ക്കുള്ളത്. ഐഎന്‍എസ് ഡല്‍ഹി, ഐഎന്‍എസ് മൈസൂര്‍, ഐഎന്‍എസ് മുംബൈ എന്നിവയാണ് അവ.
കപ്പലുകള്‍ എല്ലാം തന്നെ മിസൈലുകളെ ശക്തമായി ചെറുക്കാന്‍ ശേഷിയുള്ളവയാണ്. ഇവയ്ക്ക് 6200 ടണ്‍ ഭാരവും, 163 മീറ്റര്‍ നീളവുമുള്ള അത്യാധുനിക സംവിധാനങ്ങളുള്ള കപ്പലുകളാണ് ഇവ. 40 ഉദ്യോഗസ്ഥരെയും 310 നാവികരെയും കപ്പലിന് ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ട്. മണിക്കൂറില്‍ 59 കിലോമീറ്ററാണ് വേഗത. കപ്പലിന്റെ റഡാര്‍, മിസൈല്‍ സംവിധാനങ്ങള്‍ നവീകരിക്കുന്നതിലൂടെ കപ്പലുകളുടെ വ്യോമ പ്രതിരോധ ശേഷി ഇരട്ടിയാക്കാനാകും.
ഇന്ത്യയും മോസ്കോയും തമ്മിലുള്ള ധാരണ പ്രകാരം പ്രധാന, ഉപ സംവിധാനങ്ങളുടെ നവീകരണം ഇന്ത്യ തന്നെ നിര്‍വഹിക്കും. നിര്‍ണ്ണായക ഹാര്‍ഡ് വെയറിന്റെ നിര്‍മ്മാണത്തിലും ഇന്ത്യ സഹകരിക്കും.
Post Your Comments