കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ് ബാര്‍ലി. ഇതൊരു പ്രത്യേക രീതിയില്‍ ഉപയോഗിയ്ക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒരു കപ്പു മുഴുവന്‍ ബാര്‍ലി, 5 കപ്പു വെള്ളം, ഒരു ചെറുനാരങ്ങയുടെ തൊലി, ഒരു കറുവാപ്പട്ട, ഒരു ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനായി വേണ്ടത്. ബാര്‍ലി നല്ലപോലെ കഴുകണം. തണുത്ത വെള്ളത്തില്‍ വേണം കഴുകാന്‍.
ഇത് ഒരു പാത്രത്തിലിട്ട് 5 കപ്പു വെള്ളവും ചേര്‍ത്തു തിളപ്പിയ്ക്കുക. ചെറുചൂടില്‍ വേണം തിളപ്പിയ്ക്കാന്‍. ബാര്‍ലി ഉറച്ചു കഴിയുമ്പോള്‍ ഇതിലേയ്ക്ക് കറുവാപ്പട്ട, ചെറുനാരങ്ങാത്തൊണ്ട് എന്നിവ ചേര്‍ക്കുക. ഇവയെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ അഞ്ചു മിനിറ്റു നേരം തിളപ്പിയ്ക്കണം. ഇത് വാങ്ങിവച്ച് ഊറ്റിയെടുക്കുക. ഇത് റൂംടെമ്പറേച്ചറാകുമ്പോള്‍ കുടിയ്ക്കാം. വേണമെങ്കില്‍ ഫ്രിഡ്ജിലും വച്ചുപയോഗിയ്ക്കാം. ഇത് അടുപ്പിച്ചു കുറച്ചുനാള്‍ ചെയ്തു നോക്കൂ, കൊളസ്‌ട്രോള്‍ കുറയും.
Post Your Comments