Latest NewsKeralaNews

വാഹനാപകടം; തീര്‍ത്ഥാടനത്തിന് പോയ നാല് മലയാളികള്‍ മരിച്ചു

ദിണ്ടിഗല്‍: വാഹനാപകടത്തില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. തമിഴ്നാട്ടിലെ മധുര ജില്ലയില്‍ വാടിപ്പട്ടിയില്‍ ആണ് സംഭവം. കാറിലുണ്ടായിരുന്ന മലപ്പുറം കുറ്റിപ്പുറം പേരശ്ശനൂര്‍ വാളൂര്‍ കളത്തില്‍ മുഹമ്മദലിയുടെ ഭാര്യ റസീന (39), മകന്‍ ഫസല്‍ (21), മകള്‍ സഹന (ഏഴ്), കുറ്റിപ്പുറം മൂടാല്‍ സ്വദേശി ഹിളര്‍ (47) എന്നിവരും ബൈക്ക് യാത്രക്കാരനായ തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി പഴനിച്ചാമി(41)യുമാണ് മരിച്ചത്. കാറിലുണ്ടായിരുന്ന സിസാനയെ (18) ഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

READ ALSO: തികച്ചും ഇന്ത്യക്കാരെന്ന അഭിമാനത്തോടെ കാശ്മീർ ജനതയും : നിയന്ത്രണങ്ങൾ ഏതാണ്ട് പൂർണ്ണമായും നീക്കിയപ്പോൾ കൂടുതൽ ഉത്സാഹത്തോടെ

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ വാടിപെട്ടിയിലായിരുന്നു അപകടം. പഴനിച്ചാമി, റസീന, ഫസല്‍, സഹന എന്നിവര്‍ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഹിളര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഏര്‍വാടി തീര്‍ഥാടനത്തിനു പോയ റസീനയും കുടുംബവും സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മലയാളികള്‍ സഞ്ചരിച്ച കാറിന് തൊട്ടുപിന്നാലെ വന്ന ബൈക്ക് പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇരുവാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

READ ALSO: ഓരോ ഓണത്തിനും റെക്കോര്‍ഡ് തകര്‍ത്ത് മദ്യവില്‍പ്പന നടത്തിക്കൊടുക്കുന്നുവെന്നു അഭിമാനിക്കുന്ന മലയാളി ഏറ്റുവാങ്ങുന്ന ശാപത്തിന്റെ ഒരു കണക്കുകൂടി: ഒരു സഹോദരി അതു വിശദീകരിച്ചിട്ടുള്ളത് വായിക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button