
വടകര: പേരാമ്പ്രയിൽ പതിനാലുകാരിയുടെ മരണം ഷിഗെല്ല വൈറസ് ബാധിച്ചെന്ന് സംശയം. ഞായറാഴ്ചയാണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സനൂഷ മരിച്ചത്. കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ സമാന രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സനൂഷയുടെ മുത്തച്ഛനെയും സഹോദരിയെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Read also: ഏഴുവയസുകാരന്റെ കണ്മുന്പില് മാതാപിതാക്കള്‍ക്ക് ദാരുണാന്ത്യം; സംഭവമിങ്ങനെ
ശക്തമായ വയറിളക്കത്തെയും ഛര്‍ദ്ദിയെയും തുടര്‍ന്ന് സനുഷയെ ഒരാഴ്ച മുൻപ് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴി മരണപ്പെടുകയായിരുന്നു.
Post Your Comments