Latest NewsUAENewsGulf

43 ദിവസമായി എസി പ്രവര്‍ത്തന രഹിതം; കൊടുംചൂടില്‍ വലഞ്ഞ് മെറീന ക്രൗണ്‍ ടവര്‍

ദുബായ്: കൊടുംവേനലില്‍ എസി പ്രവര്‍ത്തന രഹിതമായതോടെ വലയുകയാണ് ദുബായ് ക്രൗണ്‍ ടൗണിലെ സ്ഥാപന ഉടമകളും ജീവനക്കാരും. കഴിഞ്ഞ ജൂലെ 28നാണ് ഈ കെട്ടിടത്തിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനം തകരാറിലായത്. 52 നിലകളുള്ള ടവറിന് എയര്‍ കണ്ടീഷനിംഗ് നല്‍കുന്ന മൂന്ന് ചില്ലറുകളില്‍ രണ്ടെണ്ണത്തിന് ജൂലൈയില്‍ തകരാര്‍ സംഭവിച്ചിരുന്നു. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് കെട്ടിട മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം. കെട്ടിടത്തിലെ സ്ഥാപന ഉടമകള്‍ ഏറെ ബുദ്ധിമുട്ടിലാണെന്നും അധികൃതര്‍ പറയുന്നു.

ALSO READ: ഡി കെ ശിവകുമാറിന്‍റെ മകളെ എന്‍ഫോഴ്സ്മെന്‍റ് ഇന്ന് ചോദ്യം ചെയ്യും

”ഈ ചൂടില്‍ നാല്‍പ്പത്തിമൂന്ന് ദിവസം കഴിഞ്ഞു എന്നത് തന്നെ വളരെ അത്ഭുതകരമാണ്. ആരും ഞങ്ങളെ ശ്രദ്ധിക്കുന്നില്ല, ആരും ഇതിനായി ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല, ”കെട്ടിടത്തിലെ സലൂണ്‍ ഉടമ നര്‍ഗിസ് ചലങ്കോവ ഗള്‍ഫ് ന്യൂസിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. ”പ്രശ്‌നം ഉടന്‍ തന്നെ പരിഹരിക്കാം എന്ന് അധികൃതര്‍ തങ്ങള്‍ക്ക് നിരവധി തവണ വാഗ്ദാനം നല്‍കിയിയിട്ടുണ്ട്. ഇന്ന് രാത്രി, അടുത്ത ആഴ്ച എന്നിങ്ങനെയൊക്കെ പറഞ്ഞ് അവര്‍ ദിവസം തള്ളി നീക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എയര്‍കണ്ടീഷണര്‍ പ്രശ്‌നം ബിസിനസിനെ മാത്രമല്ല, ജീവനക്കാരുടെ ആരോഗ്യത്തെയും സാരമായി ബാധിച്ചുവെന്ന് സ്ഥാപന ഉടമകളിലൊരാള്‍ പറഞ്ഞു. തന്റെ കടയിലുള്ള മിക്ക ഉത്പന്നങ്ങളും ചൂട് കൂടിയതിനെ തുടര്‍ന്ന് ഉരുകിയെന്നും കടകളില്‍ ഉപഭോക്താക്കള്‍ എത്തുന്നില്ലെന്നും അവര്‍ പറഞ്ഞു.

സ്ഥാപനത്തിനകത്തെ താപനില ഇപ്പോള്‍ 29 സെല്‍ഷ്യസ് ആണ്. എനിക്ക് 25 സ്റ്റാഫ് ഉണ്ട്, ചൂട് കാരണം അവര്‍ക്ക് ക്ഷീണവും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകുന്നു. അതിനാല്‍ തന്നെ ഇപ്പോള്‍ ജോലിസമയം കുറയ്ക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: പ്രശ്നങ്ങളില്ലാത്ത കാശ്മീരിലേക്ക് നുഴഞ്ഞു കയറാൻ തക്കം പാർത്ത് അതിർത്തിയിൽ തമ്പടിച്ച് ഭീകരർ , കനത്ത ജാഗ്രതയിൽ സൈന്യം
കെട്ടിടത്തിന്റെ എഞ്ചിനീയറില്‍ നിന്ന് തങ്ങള്‍ക്ക്് ലഭിച്ച വിവരമനുസരിച്ച്, ചില്ലറിലുണ്ടായ സാങ്കേതിക തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നും ടവറിന്റെ നിയന്ത്രണ ചുമതലയുള്ള സ്‌ട്രോറ്റത്തിന്റെ
റഞ്ഞു. ഫാനുകളും കൂളറുകളും വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറയുന്നു. എന്നാല്‍ ഇത്തരം എസി യൂണിറ്റുകള്‍ പ്രശ്‌നം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും ടവറിലെ സ്ഥാപന ഉടമകള്‍ വ്യക്തമാക്കി. സ്ഥാപനത്തിലെ വില്‍പ്പനയെ ഈ പ്രശ്‌നം സാരമായി ബാധിച്ചിട്ടുണ്ടെന്നും 30 മുതല്‍ 35 ശതമാനം വരെ ഇടിവാണ് കച്ചവടത്തില്‍ ഉണ്ടായതെന്നും അവര്‍ വ്യക്തമാക്കി.

ALSO READ: പണിമുടക്ക് ദിനത്തില്‍ ട്രെയിന്‍ തടഞ്ഞ സംഭവം; എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button