നാമക്കൽ: സ്‌കൂള്‍ പരിസരത്ത് വെച്ച് അങ്കണവാടി ജീവനക്കാരിയുമായി ലൈംഗീകബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. തമിഴ്‌നാട്ടിലെ നാമക്കല്ലിലാണ് സംഭവം. നാമക്കല്‍ ബുധനസാന്തൈ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായ വി ശരവണന്‍(38) ആണ് മര്‍ദനമേറ്റത്. ചിട്ടി തട്ടിപ്പുകേസിലെ പ്രതിയാണ് അങ്കണ്‍വാടി ജീവനക്കാരിയെന്നും ആരോപണമുണ്ട്. തന്നെ മര്‍ദിച്ചെന്നു കാട്ടി അധ്യാപകനും സ്‌കൂള്‍ പരിസരത്ത് അനാശാസ്യം നടത്തിയെന്നു കാട്ടി നാട്ടുകാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് അങ്കണ്‍വാടി ജീവനക്കാരിയുമായി ശരവണന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. അങ്കണ്‍വാടി ജീവനക്കാരിയും അധ്യപകനും തമ്മില്‍ സ്‌കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പതിവായിരുന്നെന്നാണ് നാട്ടുകര്‍ പറയുന്നത്. ഇക്കാര്യത്തില്‍ നിരവധി തവണ നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയെങ്കിലും അതു ചെവിക്കൊള്ളാന്‍ അധ്യാപകന്‍ തയാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.സ്കൂള്‍ പരിസരത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപകനെയും അംഗനവാടി ജീവനക്കാരിയെയും വിദ്യാര്‍ത്ഥികളാണ് ആദ്യം കണ്ടുപിടിച്ചത്
.റൂറല്‍ ചൈല്‍ഡ് ഡെവലപ്മെന്‍റ് പദ്ധതിയുടെ ഭാഗമായാണ് അംഗന്‍വാടി വര്‍ക്കര്‍ സ്കൂളിലെത്തിയത്. സ്കൂളിലെത്തി ഏറെക്കഴിയും മുമ്ബേ അധ്യാപകനും വര്‍ക്കറും അടുപ്പത്തിലായി. സ്കൂളില്‍ ഇരുവരും അടുത്തിടപഴകുന്നത് കണ്ട വിദ്യാര്‍ത്ഥികളാണ് ബന്ധത്തെക്കുറിച്ച് മാതാപിതാക്കളെ വിവരമറിയിച്ചത്.പൊലീസെത്തി അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനാധ്യാപകന്‍ വ്യക്തമാക്കിയതായി ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments