റിയാദ്: സൗദിയിൽ ഷോറൂം മാനേജർ തസ്തികകളിൽ കൂടി സ്വദേശിവൽക്കരണം പ്രാബല്യത്തിലായി. 12 മേഖലകളിൽ ഷോറൂം മാനേജർ തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിനു നൽകിയ സാവകാശം അവസാനിച്ചതായി തൊഴിൽ മന്ത്രാലയം വ്യക്തമാക്കി. കാർ-ബൈക്ക് ഷോറൂമുകൾ, റെഡിമൈഡ് വസ്ത്രങ്ങൾ, കുട്ടികളുടെ വസ്ത്രങ്ങൾ, കണ്ണട, എന്നിവ വിൽക്കുന്ന കടകൾ, സ്പെയർപാർട്സുകൾ, കെട്ടിട നിർമ്മാണ വസ്തുക്കൾ, ഫർണിച്ചർ, പാത്രങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കാർപെറ്റ്, ഇലക്ട്രിക്ക് -ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലാണ് സ്വദേശിവൽക്കരണം നിർബന്ധമാക്കിയത്.
Read also: ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യ
അതേസമയം ചില സ്ഥാപനങ്ങളിൽ ഷോറൂം മാനേജർ തസ്തികകൾ സ്വദേശിവൽക്കരിക്കുന്നതിന് ഒരു വർഷം പ്രത്യേക ഇളവ് നൽകിയിരുന്നു. സ്വദേശികൾക്ക് മതിയായ പരിചയസമ്പത്ത് ആർജ്ജിക്കുന്നതിനാണ് വിദേശികൾക്ക് ഈ മേഖലകളിൽ ഒരു വർഷത്തെ ഇളവ് അനുവദിച്ചത്.
Post Your Comments