ഇസ്രയേല്‍ : ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ സൗദി അറേബ്യ. വെസ്റ്റ്ബാങ്കിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് കൂട്ടിച്ചേര്‍ക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഭീകതയും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് സൗദി അറേബ്യ. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയിലെ വിദേശ കാര്യ മന്ത്രിമാരുടെ അടിയന്തിര ഉച്ചകോടി സൌദി വിളിച്ചിട്ടുണ്ട്. ഇസ്രയേലിനെതിരായ നിലപാട് യോഗം പുനപരിശോധിക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജോര്‍ദാന്‍ വാലിയും ചാവുകടലും ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങള്‍ ഇസ്രയേലിലേക്ക് ചേര്‍ക്കുമെന്നാണ് ഇസ്രയേല്‍ പ്രധാന മന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനം.
Read Also : പ്രവാസിയുടെ കൊലപാതകം : രണ്ട് സൗദി പൗരന്‍മാര്‍ അറസ്റ്റില്‍
1967ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ വെസ്റ്റ്ബാങ്കിലേക്ക് അധിനിവേശം നടത്തുന്നത്. അന്താരാഷ്ട്ര സമ്മര്‍ദ്ദത്തോടെ ഇവിടെ നിന്നും ഇസ്രായേല്‍ പിന്‍വാങ്ങി. 65000 ഫലസ്തീനികള്‍ താമസിക്കുന്ന മേഖലയിലേക്ക് ഇസ്രയേല്‍ അധിനിവേശം നടത്തുമെന്ന പ്രഖ്യാപനം ഗൗരവത്തോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ കാണുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ഇസ്ലാമിക രാഷ്ട്ര കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി സൗദി വിളിച്ചു ചേര്‍ത്തു.
Post Your Comments