തിരുവനന്തപുരം: ശബരിമല പ്രക്ഷോഭങ്ങളെ തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപികരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളർന്നു. നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി പി സുഗതന്റെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 50ൽ അധികം സമുദായ സംഘടനകൾ സമിതി വിടാൻ തീരുമാനിച്ചു. സമിതിയിൽ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളിൽ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ പുറത്തുപോകുന്നത്.
Read also: ഫ്‌ലാറ്റ് പൊളിച്ചുനീക്കാന്‍ ഉത്തരവിട്ട നടപടിയെക്കുറിച്ച് ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് പറയാനുള്ളത്
സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്മാറുന്നതെന്ന് സി പി സുഗതൻ പറഞ്ഞു. രൂപീകരണ ലക്ഷ്യങ്ങളിൽ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്നാണ് വിശദീകരണം. എന്നാൽ കെപിഎംഎസ് നേതാവും സമിതി കൺവീനറുമായ പുന്നല ശ്രീകുമാറുമായുളള ഭിന്നതയാണ് പിളർപ്പിനുളള മുഖ്യ കാരണമൈന്നാണ് സൂചന.
Post Your Comments