കൊച്ചി: കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സ്വകാര്യബസ് ജീവനക്കാര്‍ വഴിയില്‍ ഇറക്കിവിട്ട വയോധികന് മരിച്ചു. വണ്ണപ്പുറം സ്വദേശി കെ.ഇ. സേവ്യര്‍ (68) ആണ് മരിച്ചത്. കാളിയാര്‍- മൂവാറ്റുപുഴ റൂട്ടില്‍ ഓടുന്ന മദര്‍ലാന്റ് എന്ന സ്വകാര്യബസില്‍ യാത്ര ചെയ്യവെയാണ് സേവ്യര്‍ കുഴഞ്ഞുവീണത്. ഇദ്ദേഹത്തിന് ചികിത്സ നൽകാൻ തയ്യാറാകാതെ ഞാറക്കാട് എന്ന സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു. ഒരു ഓട്ടോയുടെ അടുത്ത് നിർത്തി ബസ് ജീവനക്കാര്‍ സേവ്യറിനെ വലിച്ചിഴച്ചു പുറത്തേക്കു തള്ളുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നീട് ഓട്ടോഡ്രൈവര്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് ഇദ്ദേഹത്തെ അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലെത്തിച്ചത്. വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Read also: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ രൂപികരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളർന്നു
Post Your Comments