ലണ്ടന്‍: ആപ്പിള്‍ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ ഐഫോണ്‍ 11-ലെ ട്രിപ്പിള്‍ ക്യാമറയാണ് ഇപ്പോൾ ട്രോളുകളിലെ ചർച്ചാവിഷയം. ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്സ് എന്നീ പതിപ്പുകളിലാണ് ട്രിപ്പിള്‍ ക്യാമറയുള്ളത്. ഇപ്പോൾ മലാല യൂസഫ് സായിയും ഐഫോണ്‍ ക്യാമറയെ ട്രോളി ട്വീറ്റ് ചെയ്തിട്ടുണ്ട്. തന്റെ വസ്ത്രത്തിലെ ഡിസൈനും ഐഫോണ്‍ ക്യാമറയുടെ ഡിസൈനും ഒരുപോലെ ആണെന്ന് വ്യക്തമാക്കിയാണ് മലാല ട്വീറ്റ് ചെയ്തിരിക്കുന്നത്. ആപ്പിള്‍ ഐഫോണ്‍-11 അവതരിപ്പിക്കുന്ന ദിവസം തന്നെ ഞാന്‍ ഈ വസ്ത്രം ധരിച്ചത് തികച്ചും യാദൃശ്ചികമാണോ എന്നാണ് മലാല ചോദിക്കുന്നത്.
Read also: ആപ്പിള്‍ ഐഫോണ്‍ 11 പുറത്തിറങ്ങി; പ്രത്യേകതകള്‍ ഇവയാണ്
Is this just a coincidence that I wore this dress on the same day as Apple iPhone 11’s launch #iPhone11 pic.twitter.com/k6s4WM4HKq
— Malala (@Malala) September 10, 2019
Post Your Comments