Latest NewsCricketNews

കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന; ആരാധകർ അങ്കലാപ്പിൽ

മുംബൈ: കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന നൽകുന്നതാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാതെ ധോണി അവധിയിലാണ്. ലോക കപ്പിലാണ് ധോണി അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്.

ALSO READ: കുട്ടിയാനയേയും മതിൽ ചാടാൻ പഠിപ്പിക്കുന്ന ആനകൾ; കാട്ടിലേക്കുള്ള മടക്കയാത്ര- വീഡിയോ

‘ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതു പോലെ ധോണി എന്നെ ഓടിച്ചു’ എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു കോഹ്ലിയുടെ ട്വീറ്റ്. കൊല്‍ക്കത്തയില്‍ 2016 ടി20 ലോക കപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്ലി പങ്കുവെച്ചത്.

ALSO READ: പാക്കിസ്ഥാന് താക്കിത്, കശ്‌മീരിൽ പിടിയിലായവർക്ക് ജയ്ഷെ മുഹമ്മദുമായി ബന്ധമെന്ന് സ്ഥിരീകരണം

അതിനുശേഷമാണ് ധോണി വിരമിക്കുകയാണ് എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോഹ്ലി ഇപ്പോള്‍ എന്തിന് ഈ ചിത്രം പോസ്റ്റ് ചെയ്‌തെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇത് ധോണി വിരമിക്കുന്നതിന് മുന്നോടിയായിട്ടുളള സൂചനയായാണ് പലരും വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button