ബംഗളുരു: അപകടങ്ങള്‍ക്കു കാരണം നല്ല റോഡുകളെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്റോള്‍. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോശം റോഡുകള്‍ കാരണം അപകടം സംഭവിക്കുന്നില്ലെന്നും, എന്നാല്‍ മികച്ചതും സുരക്ഷിതവുമായ റോഡുകള്‍ കാരണമാണ് അപകടങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read also: ലോക്സഭാ സ്പീക്കറായത് കൊണ്ടാണ് ബിര്‍ള ബഹുമാനിക്കപ്പെടുന്നത്; വിമർശനവുമായി കപിൽ സിബൽ
റോഡുകള്‍ മികച്ച നിലവാരത്തിലായതാണ് അപകടനിരക്ക് വര്‍ധിക്കാന്‍ കാരണം. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ മണിക്കൂറില്‍ നൂറു കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കാന്‍ കഴിയും. അതുകൊണ്ടുതന്നെയാണ് അപകടങ്ങളുടെ എണ്ണവും കൂടുന്നതെന്നും ഗോവിന്ദ് കജ്റോള്‍ കൂട്ടിച്ചേർത്തു.
Post Your Comments