Latest NewsNewsInternational

ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഇന്ത്യയുടേത്; യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ മേധാവിയുടെ പ്രസ്താവന വീണ്ടും പാകിസ്ഥാന് തലവേദന

ജനീവ: ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനിലെ പാകിസ്ഥാന്‍ അധിനിവേശം വീണ്ടും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെട്ട പ്രദേശം ഇന്ത്യയുടെ സ്വന്തമാണെന്നുള്ള യൂറോപ്യന്‍ കമ്മീഷന്‍ മുന്‍ മേധാവി ബ്രയാന്‍ ടോളിന്റെ അഭിപ്രായമാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ജനീവയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ടോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരുന്നത്.

ALSO READ:കു​ഴ​ഞ്ഞു​വീ​ണ​തി​നെ തു​ട​ര്‍ന്ന് സ്വ​കാ​ര്യ​ബ​സ് ജീ​വ​ന​ക്കാ​ര്‍ വ​ഴി​യി​ല്‍ ഇ​റ​ക്കി​വി​ട്ട വ​യോ​ധി​ക​ന്‍ മ​രി​ച്ചു

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യന്‍ നടപടിക്കും ബ്രയാന്‍ ടോള്‍ പിന്തുണയേകിയിരുന്നു. നടപടി കശ്മീരില്‍ വികസനം കൊണ്ടു വരുമെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ ഒരു പരിധി വരെ യുവാക്കള്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുമെന്നും അദ്ദേഹം പറഞ്ഞു. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ വിഷയം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ശുഭലക്ഷം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

1949ല്‍ പാകിസ്ഥാന്‍ ചതിയിലൂടെ കൈവശപ്പെടുത്തിയതാണ് ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാനെന്ന് പാക് അധിനിവേശ കശ്മീര്‍ പ്രതിനിധി സെംഗ് സെറിംഗ് നേരത്തേ പറഞ്ഞിരുന്നു. പ്രദേശം എത്രയും വേഗം ഏറ്റെടുക്കാനുള്ള നടപടികല്‍ സ്വീകരിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ പാക് സൈന്യം കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്നും അത് കാണാന്‍ അന്താരാഷ്ട്ര സമൂഹത്തിന് കണ്ണുണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിരുന്നു.

ALSO READ: വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാർ രൂപികരിച്ച നവോത്ഥാന സംരക്ഷണ സമിതി പിളർന്നു

കശ്മീര്‍ വിഷയം അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ഉന്നയിച്ച് പിന്തുണ നേടാനുള്ള പാക് ശ്രമം ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തില്‍ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാകും. ഗില്‍ഗിത്ത് ബാള്‍ട്ടിസ്ഥാന്‍ വിഷയം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കുന്നത് പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കുന്നതാണ്. ജമ്മു കശ്മീരിന് വേണ്ടി പോയാല്‍ ഒടുവില്‍ മുസാഫറാബാദ് കൂടി കൈയ്യില്‍ നിന്ന് പോകുമെന്ന പാക് പ്രതിപക്ഷ യുവനേതാവ് ബിലാവല്‍ ഭൂട്ടോയുടെ വാക്കുകള്‍ അറംപറ്റുമോ എന്ന ആശങ്കയിലാണ് ഇമ്രാന്‍ഖാനും കൂട്ടാളികളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button