എപ്പോഴും വ്യത്യസ്തമായ ട്വീറ്റുകളൊരുക്കി ഏവരേയും വിസ്മയിപ്പിക്കുന്നയാളാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഗ്രൂപ്പ് ചെയര്മാന് ആനന്ദ് മഹീന്ദ്ര. ഇത്തവണ അദ്ദേഹത്തിന്റെ ട്വീറ്റ് തമിഴ്നാട്ടില്‍ നിന്നുമുള്ള എണ്‍പതുകാരി പാവങ്ങള്‍ക്ക് വേണ്ടി വെറും ഒരു രൂപയ്ക്ക് ഇഡ്ലിയുണ്ടാക്കി വിതരണം ചെയ്യുന്ന വീഡിയോ ഷെയര്‍ ചെയ്തു കൊണ്ടായിരുന്നു. ഇത് ശരിക്കും മാറ്റി മറിച്ചത് ഈ 80കാരിയുടെ ജീവിതം തന്നെയാണ്. തമിഴ്നാട്ടിലെ പെറുവിനടുത്തുള്ള വടിവേലമ്പാലയം എന്ന ഗ്രാമത്തിലെ കമലത്താള്‍ എന്ന സ്ത്രീ 35 വര്‍ഷമായി തുച്ഛമായ വിലയ്ക്ക് ഇഡലിയും സാമ്പാറും ചട്നിയും വില്‍ക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയുടെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.
READ ALSO: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് കണ്ണില്‍ ചോരയില്ലാത്ത നടപടി : കോടിയേരി ബാലകൃഷ്ണന്
One of those humbling stories that make you wonder if everything you do is even a fraction as impactful as the work of people like Kamalathal. I notice she still uses a wood-burning stove.If anyone knows her I’d be happy to ‘invest’ in her business & buy her an LPG fueled stove. pic.twitter.com/Yve21nJg47
— anand mahindra (@anandmahindra) September 10, 2019
ഇവരുടെ സംരംഭത്തില്‍ നിക്ഷേപം നടത്താനും ഇവര്‍ക്കൊരു എല്‍പിജി ഗ്യാസ് സ്റ്റൗ വാങ്ങിക്കൊടുക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് ആനന്ദ് കുറിച്ചു. ആനന്ദിന്റെ ട്വീറ്റ് വൈറലായി. എന്നാല്‍ കോയമ്പത്തൂര്‍ എല്‍പിജി, ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് കമലത്താളിന് ഒരു എല്‍പിജി കണക്ഷന് നല്കി.
READ ALSO: ഓണക്കാലത്ത് എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ വിശുദ്ധി; അറസ്റ്റിലായത് നിരവധി പേർ
Salute the spirit and commitment of Kamalathal. Glad to having helped her through local OMC officers in getting LPG connection.
Society must empower such hard working people who defy all odds. https://t.co/ZBCsnPqdpA
— Dharmendra Pradhan (@dpradhanbjp) September 11, 2019
ഇതിന്റെ ചിത്രം ഇവര്‍ ട്വീറ്റും ചെയ്തു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഉരുക്ക് മന്ത്രി ധര്‍മേന്ദ്ര പ്രധാന് പോസ്റ്റ് റീട്വീറ്റ് ചെയ്തു. കമലത്താളിന്റെ ഉത്സാഹത്തിനും പ്രതിബദ്ധതയ്ക്കും സല്യൂട്ട് എന്ന് പറഞ്ഞ അദ്ദേഹം പ്രാദേശിക ഒഎംസി ഓഫീസര്‍മാര്‍ വഴി എല്‍പിജി കണക്ഷന് ലഭിക്കുന്നതിന് ഇവരെ സഹായിച്ചതില്‍ സന്തോഷമുണ്ടെന്നും പ്രതികരിച്ചു. ട്വീറ്റ് കണ്ട ആനന്ദ് മഹീന്ദ്രയും പ്രതികരണമറിയിച്ച് രംഗത്തെത്തി. ‘തീര്‍ച്ചയായും സന്തോഷിക്കുന്നു, ഭാരത് ഗ്യാസ് കോയമ്പത്തൂര്‍, ധര്‍മേന്ദ്ര പ്രധാന് എന്നിവര്‍ക്ക് നന്ദി- എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
READ ALSO: കുൽഭൂഷൺ ജാദവ് കേസ്: ഇനി ഒരിക്കൽ കൂടി നയതന്ത്ര സഹായം ലഭ്യമാക്കില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ
This is superb. Thank you Bharat Gas Coimbatore for giving this gift of health to Kamalathal.
As I have already stated, I am happy to support her continuing costs of using LPG…And thank you @dpradhanbjp for your concern and thoughtfulness https://t.co/tpHEDxA0R3— anand mahindra (@anandmahindra) September 11, 2019
പൂ പോലെയുള്ള ഇഡ്ലിയാണ് കമലത്താള്‍ ഒരു രൂപയ്ക്ക് നല്‍കുന്നത്. വെറും പത്ത് വര്‍ഷമായതേയുള്ളൂ കമലത്താളിന്റെ ഇഡ്ഡലിക്ക് 1 രൂപ ആക്കിയിട്ട് അതിന് മുന്‍പ് 50 പൈസ മാത്രമായിരുന്നു ഇഡ്ഡലിയുടെ വില. ഇത്ര തുച്ഛമായ വിലയ്ക്ക് ഇഡ്ഡലി വിട്ടാല്‍ എന്ത് ലാഭം കിട്ടാന്‍ എന്ന് ചോദിച്ചാല്‍ അതിനും കമലത്താളിന് മറുപടിയുണ്ട്.
കമലത്താളിന്റെ നാട്ടിലെ സാധാരണക്കാരെല്ലാം തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുമാണ്. അവരെ സംബന്ധിച്ച് 15-20 രൂപയ്ക്ക് ഒരു സെറ്റ് ഇഡ്ഡലിയും സാമ്പാറും എന്നത് പറ്റുന്ന കാര്യമല്ല. ലാഭം പ്രതീക്ഷിക്കാതെ തന്റെ നാട്ടുകാര്‍ക്ക് വയറു നിറയെ ആഹാരം കൊടുക്കുക എന്നതാണ് കമലാത്താളിന് തൃപ്തി. വില കൂട്ടാന്‍ പലരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്നാണ് ഈ 80-കാരി പറയുന്നത്. സ്വന്തമായി തയ്യാറാക്കിയ മാവ് ഉപയോഗിച്ച് സ്വന്തം വീട്ടില്‍ തന്നെയാണ് കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുന്നത്.
Kamala Paatti selling Idlis cooked using firewood for over 30 years has been provided with an #HPGas commercial installation with proper Burner & Piping alongwith a Wet Grinder which will help her expand business & will ease her life with the convenience of cooking Idlis on LPG. pic.twitter.com/5ajWfReEdZ
— Hindustan Petroleum Corporation Limited (@HPCL) September 11, 2019
ഇഡ്ഡലിയ്ക്ക് ആവശ്യമായ 6 കിലോ അരിയും ഉഴുന്നും തലേ ദിവസം തന്നെ അരച്ച് വയ്ക്കുന്ന ഇവര്‍ അതിരാവിലെ തന്നെ തന്റെ ജോലി ആരംഭിക്കും. ഒരു ദിവസം 1000 ഇഡ്ഡലി വരെ ഉണ്ടാക്കാറുണ്ട്. ഒരു ദിവസം അരയ്ക്കുന്ന മാവ് മുഴുവന്‍ അന്ന് തന്നെ ഉണ്ടാക്കി തീര്‍ക്കും. പിറ്റേന്നത്തേയ്ക്ക് ബാക്കി വരാന്‍ പാടില്ലായെന്നും കമലത്താളിന് നിര്‍ബന്ധമുള്ള കാര്യമാണ്. എന്നും ശുദ്ധമായ മാവ് കൊണ്ട് മാത്രമേ കമലത്താള്‍ ഇഡ്ഡലി ഉണ്ടാക്കുകയുള്ളൂ. ഇഡ്ഡലിയ്ക്കൊപ്പം നല്ല സ്വാദിഷ്ടമായ സാമ്പാറും കമലത്താള്‍ വിളമ്പുന്നുണ്ട്. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് നല്ല ചൂടുള്ള ഇഡ്ഡലി കമലത്താള്‍ വിളമ്പുന്നത്.
Post Your Comments