ന്യൂഡല്‍ഹി: എയർപോട്ടിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ എയര്‍ ഇന്ത്യ രംഗത്ത്. ജീവനക്കാരിയുടെ പരാതിയിൽ എയര്‍ ഇന്ത്യ അന്വേഷണം ആരംഭിച്ചു.
ALSO READ: കുൽഭൂഷൺ ജാദവ് കേസ്: ഇനി ഒരിക്കൽ കൂടി നയതന്ത്ര സഹായം ലഭ്യമാക്കില്ല; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാൻ
അന്വേഷണത്തിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ അറിയിച്ചു. ഛത്തീസ് ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ വിനോദ് ചന്ദ്രകര്‍ ആണ് എയര്‍ ഇന്ത്യ ജീവനക്കാരിയോട് മോശമായി പെരുമാറിയത്.
റായ്പൂറില്‍നിന്നും റാഞ്ചിയിലേക്കുളള എയര്‍ ഫ്‌ലൈറ്റ് 91-728 ലായിരുന്നു എംഎല്‍എ യാത്ര ചെയ്യേണ്ടിയിരുന്നത്. വൈകിയെത്തിയ എംഎല്‍എയെ ജീവനക്കാരി വിമാനത്തില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് എംഎല്‍എ എയര്‍ ഇന്ത്യ ജീവനക്കാരിയോട് ദേഷ്യപ്പെടുകയും അസഭ്യം പറയുകയും ചെയ്‌തെന്നായിരുന്നു ആരോപണം.
ALSO READ: കോഹ്ലിയുടെ ട്വീറ്റിൽ ധോണിയുടെ വിരമിക്കൽ തീരുമാനത്തിന്റെ സൂചന; ആരാധകർ അങ്കലാപ്പിൽ
അതേസമയം, തനിക്കെതിരായ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു. സെപ്റ്റംബര്‍ ഏഴിനായിരുന്നു സംഭവം. എയര്‍ ഇന്ത്യ ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്നും അവര്‍ തന്റെ മേല്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും എംഎല്‍എ ആരോപിച്ചു. തെറ്റ് ആരുടെ ഭാഗത്താണെന്ന് മനസിലാക്കാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും എംഎല്‍എ വ്യക്തമാക്കി.
Post Your Comments