കുവൈറ്റ്: ഗതാഗത നിയമലംഘനം രണ്ടിലേറെ തവണ ആവർത്തിച്ചാൽ വിദേശി ഡ്രൈവർമാരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുകയും വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നവരും കാൽനട യാത്രക്കാർക്കുള്ള വഴിയിൽ വാഹനം നിർത്തിയിടുന്നവരുമാണ് നാടുകടത്തലിന് വിധേയരാകുക. മേൽപറഞ്ഞ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന വാഹനങ്ങൾ രണ്ടുമാസത്തേക്ക് കണ്ടുകെട്ടുന്ന നടപടി ആരംഭിച്ചിട്ടുണ്ടെന്ന് പിആർ ഡയറക്ടർ ബ്രിഗേഡിയർ ആദിൽ അൽ ഹഷാഷ് അറിയിച്ചു.
രാജ്യത്തെ നിയമവ്യവസ്ഥകൾ ലംഘിക്കുന്നവരെ നാടുകടത്തുന്നതിനുള്ള അധികാരം ആഭ്യന്തരമന്ത്രിയിൽ നിലവിലുള്ള നിയമവ്യവസ്ഥകൾ പ്രകാരം തന്നെ നിക്ഷിപ്‌തമാണെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും മൊബൈൽ ഫോൺ ഉപയോഗത്തിനും വാഹനം കണ്ടുകെട്ടുന്ന നടപടി നിർത്തിവയ്ക്കണമെന്ന് ആക്ടിങ് സ്പീക്കർ ഈസ അൽ കന്ദരി ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അൽ ജാറ അൽ സബാഹിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments