Latest NewsNewsIndia

സൂര്യഗ്രഹണം; കേരളത്തിലെ ആറു ജില്ലകളില്‍ ദൃശ്യമാകും

കൊച്ചി: ഡിസംബര്‍ 26ന് സൂര്യഗ്രഹണം കാണാം. സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ നാമക്കലിലാണ് കൂടുതൽ സമയം ഗ്രഹണം ദൃശ്യമാകുക. ഇവിടെ 4 മിനിറ്റ് വരെ നീളാം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ ജില്ലകളിൽ 2 മിനിറ്റ് വരെ ദൃശ്യമാകും. രാവിലെ 9.04 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് ഇന്ത്യയിൽ ഗ്രഹണം ദൃശ്യമാകുക. ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിൽ പൂർണമായും വരുമ്പോഴുള്ള ദൃശ്യവും കാണാനാകും. 87% വരെ സൂര്യൻ മറയ്ക്കപ്പെടും.

Read also: ചന്ദ്രയാന്‍ 2; പ്രതീക്ഷ കൈവിടാത്ത ഇസ്രോയുടെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button