ന്യൂഡൽഹി: ആധാർ അപേക്ഷകർക്ക് കൂടുതൽ ഇളവ് നൽകി സർക്കാർ ഉത്തരവ്. അപേക്ഷകർക്ക് ഇനി തിരിച്ചറിയൽ രേഖയായി എംപിയോ എംഎൽഎയോ മുനിസിപ്പൽ കൗൺസിലറോ ലെറ്റർ ഹെഡിൽ നൽകുന്ന കത്ത്, ഫോട്ടോ പതിച്ച ജാതി സർട്ടിഫിക്കറ്റ്,ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്എന്നിവയുൾപ്പെടെ 11 രേഖകൾ കൂടി ഉപയോഗിക്കാനാകും. തിരിച്ചറിയൽ രേഖകളുടെ പട്ടികയിൽ ഇവ കൂടി ഉൾപ്പെടുത്തി സവിശേഷ തിരിച്ചറിയൽ അതോറിറ്റി വിജ്ഞാപനമിറക്കി. സ്‌കൂളിലെ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച എസ്എസ് എൽസി ബുക്ക് സർക്കാരിൽ നിന്നുള്ള വിവാഹസർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ 10 രേഖകൾ മേൽവിലാസരേഖകളായി പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Read also: ജമ്മു കശ്മീരിൽ ആധാർ സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ
Post Your Comments