മഥുര : പശുവെന്ന വാക്ക് കേള്‍ക്കുമ്പോള്‍ കാത് കൊട്ടിയടയ്ക്കുന്നവര്‍ രാജ്യത്തിന്റെ നാശത്തിന് കാരണക്കാരായവരെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദം ആഗോള ഭീഷണിയാണ്. ഭീകരവാദം മുളപൊട്ടുന്നതും പടര്‍ന്ന് പന്തലിക്കുന്നതും പാകിസ്ഥാനിലാണെന്നും അദ്ദേഹം പറഞ്ഞു. 2001ല്‍ അമേരിക്കയില്‍ നടന്ന ഇരട്ട സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ മഥുരയില്‍ ‘സ്വച്ഛത ഹി സേവ’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കയായിരുന്നു പ്രധാനമന്ത്രി.
ഭീകരവാദികള്‍ക്ക് അഭയവും പരിശീലനവും നല്‍കുന്നവര്‍ക്കെതിരെ ലോകം മുഴുവന്‍ ഒരുമിച്ച് നില്‍ക്കണം. ഇന്ത്യയ്‌ക്കെതിരെ വരുന്ന ഭീകരന്മാരെ നേരിടാന്‍ ഇന്ത്യ സര്‍വ്വസജ്ജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഹൈന്ദവ ചിഹ്നങ്ങള്‍ക്കെതിരെ വാളോങ്ങുന്നവരെയും തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി കടന്നാക്രമിച്ചു. പശുവെന്നും ഓം എന്നും കേള്‍ക്കുമ്പോള്‍ രാജ്യം പതിനാറാം നൂറ്റാണ്ടിലേക്കാണ് പോകുന്നതെന്ന് ചിലര്‍ നിലവിളിക്കുന്നു. പശുവിനെ സംരക്ഷിക്കുന്നതെങ്ങനെയാണ് പിന്നോട്ട് നടക്കലാകുന്നതെന്ന്‌മോദി ചോദിച്ചു. ഇത്തരക്കാര്‍ രാജ്യത്തിന്റെ വികസനത്തെയാണ് നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഓം’ ഇല്ലെങ്കില്‍ ‘പശു’ എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോഴേക്കും കറണ്ടടിച്ച പോലെ ദേഹത്തെ രോമമെല്ലാം എഴുന്നു നില്‍ക്കുന്ന ചില കൂട്ടരുണ്ട് ഇന്നാട്ടില്‍. അവര്‍ നമ്മുടെ നാശത്തിന്റെ നാരായവേരുകളാണ്..’ അദ്ദേഹം പറഞ്ഞു.ദേശീയ മൃഗരോഗ നിയന്ത്രണ പരിപാടിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി മഥുരയില്‍ തുടക്കം കുറിച്ചു.
Post Your Comments