Latest NewsNewsLife StyleHealth & Fitness

ഇടവിട്ട് ജലദോഷം വരാറുണ്ടോ ? എങ്കിൽ അതിനു പിന്നിലെ കാരണങ്ങൾ ഇവയൊക്കെ

ഇടവിട്ടുള്ള ജലദോഷം നിങ്ങളെ വല്ലാതെ അലട്ടാറുണ്ടോ ? സാധാരണഗതിയില്‍ ജലദോഷം വന്നാല്‍ ഉടന്‍ തന്നെ ചെയ്യുന്നത് സ്വയം ചികിത്സയാണ്. എന്നാൽ അത് ഒരിക്കലും നല്ലതല്ല. അതിനാൽ ജലദോഷം ഇടവിട്ട് വരുന്നതിന്റെ കാരണങ്ങൾ ചുവടെ പറയുന്നു. അവ മനസിലാക്കി ജലദോഷം വരാതെ നോക്കുക.

ദുര്‍ബലമായ രോഗ പ്രതിരോധ ശേഷിയുള്ളവരിൽ എളുപ്പം ജലദോഷം പിടികൂടാം. ചിലപ്പോള്‍ അത് സ്വയംപ്രതിരോധ പ്രശ്നങ്ങള്‍ മൂലവും സംഭവിക്കാം. പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ നിരന്തര ഉപയോഗം ഒരു പരിധി വരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും

അധികമായി വിയര്‍ത്തു ശരീരത്തിലെ ജലാംശം കുറയുന്നത് രോഗ പ്രതിരോധ ശേഷിയെ പ്രതികൂലമായി ബാധിക്കും. ഇത് പലപ്പോഴും രോഗങ്ങള്‍ക്ക് കാരണമാകും. ശരീരത്തിലെ ജലാംശം കുറയാതെ നോക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാവുന്നതാണ്. കെെ എപ്പോഴും സോപ്പിട്ട് കഴുകാൻ ശ്രമിക്കുക.

കൈയ്യിലൂടെയാണ് ഏറ്റവും കൂടുതൽ ബാക്ടീരിയ ശരീരത്തിലെ പല ഭാഗങ്ങളിലേക്ക് പടരുന്നത്. അടിക്കടി കൈ കഴുകാന്‍ നമുക്കാര്‍ക്കും സാധിക്കാതെ വരുമ്പോൾ മുഖത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അത് വായയിലേക്കും തുടര്‍ന്ന് മറ്റ് അവയവങ്ങളിലേക്കും എളുപ്പത്തില്‍ പടരുന്നു

വീട്ടിൽ വാതിലുകളും ജനലുകളുമെല്ലാം മിക്കവരുംഅടച്ചിടാറാണ് പതിവ്. അതിനാൽ ഒരാൾ ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുന്നതിലൂടെ ബാക്ടീരിയ അന്തരീക്ഷത്തില്‍ വിന്യസിക്കുകയും പുറത്ത് പോകാതെ അവിടെ തന്നെ പരക്കുകയും ചെയ്യുന്നു. ഇവയെ പുറംതള്ളാൻ വെന്‍റിലേറ്ററുകള്‍ ഒരുവിധം സഹായിക്കുമെങ്കിലും ദിവസവും കുറച്ച് നേരം ജനലുകളും വാതിലുകളും തുറന്നിടുക. അതോടൊപ്പം ജലാംശം വിയര്‍പ്പിലൂടെ പുറത്ത് പോകാതെ ഒരു പരിധി വരെ സംരക്ഷിക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

അലർജിയാണ് പ്രധാന പ്രശ്നം. പൊടി അലർജിയുള്ളവർക്കാണ് ജലദോഷം കൂടുതലായി ബാധിക്കുക. ജലദോഷത്തെ കൂടുതല്‍ മോശമായ സ്ഥിതിയില്‍ ചെന്നെത്തിക്കുന്നതിന് അലർജി കാരണമാകുന്നു. അലര്‍ജിയുള്ള ആളുകളില്‍ ജലദോഷം മാറാതെ നിർക്കുകയാണെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തിയിരിക്കണം.

Also read : ഏത്തപ്പഴം പോഷകഗുണങ്ങള്‍ കൊണ്ട് മാത്രമല്ല ട്യൂമറിനെ തടയാനും ഏറെ നല്ലത്

shortlink

Related Articles

Post Your Comments

Related Articles


Back to top button