പോഷകസമ്പന്നമാണ് ഏത്തപ്പഴം. നാച്ചുറല്‍ ഷുഗര്‍, സൂക്രോസ്, ഫ്രക്ടോസ് എന്നിവയാല്‍ സമ്പന്നമായ ഏത്തപ്പഴം ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ലഭ്യമാണ്. നമ്മള്‍ ദക്ഷിണേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട പഴങ്ങളിലൊന്നാണിത്. പച്ചഏത്തക്കയെക്കാള്‍ ഒരല്‍പം പഴുത്ത ഏത്തപ്പഴം ആണ് കൂടുതല്‍ പോഷകപ്രദം. പഴുത്ത ഏത്തക്കയില്‍ TNF (Tumour Necrosis Factor) ധാരാളമുണ്ട്. ഇത് അനിയന്ത്രിത കോശവളര്‍ച്ചയെ തടഞ്ഞ് പ്രതിരോധശേഷി കൂട്ടുകയും ട്യൂമര്‍ കോശങ്ങള്‍ വളരാതെ സംരക്ഷിക്കുകയും ചെയ്യുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ഏത്തപ്പഴം പ്രതിരോധശേഷി കൂട്ടുകയും സെല്‍ കൗണ്ട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം ഇവയിലുണ്ട്.
എത്തപ്പഴത്തില്‍ ഫൈബര്‍ ധാരാളമുണ്ട്. ഇത് മലശോധന ശരിയായി നടക്കാന്‍ സഹായിക്കും. ഇവയിലെ സോഡിയം ലെവല്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനും സഹായകമാണ്. അള്‍സര്‍ വരാതെ കാക്കാനും ശരീരഊഷ്മാവ് കുറയ്ക്കാനും ഏത്തപ്പഴം സഹായിക്കും . കൂടാതെ ഇതിലെ Tryptophan എന്ന കോമ്പൗണ്ട് വിഷാദം കുറയ്ക്കും.
വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍ അതിനു മുന്‍പ് ഏത്തപ്പഴം കഴിക്കുന്നത് എനര്‍ജി കൂട്ടും. എത്തപ്പഴത്തിലെ പൊട്ടാസ്യം പേശീവേദനയ്ക്ക് പരിഹാരമാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Post Your Comments