
ന്യൂഡൽഹി: പാക് അധിനിവേശ കശ്മീര്‍ തിരിച്ചു പിടിച്ച് ഇന്ത്യയുടെ ഭാഗമാക്കുകയാണ് മോദി സര്‍ക്കാരിന്റെ അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്. നരസിംഹറാവു മന്ത്രിസഭയുടെ ലക്ഷ്യവും ഇതു തന്നെയായിരുന്നുവെന്നും 1994-ല്‍ പാര്‍ലമെന്റ് ഒത്തൊരുമിച്ചു പാസാക്കിയ പ്രമേയത്തിലുള്ളതാണിതെന്നും ജിതേന്ദ്ര സിങ് വ്യക്തമാക്കി.
Read also: ആപ്പിൾ വിറ്റാൽ കൊന്നുകളയും; നരേന്ദ്ര മോദി സർക്കാരിന്റെ മുമ്പിൽ തീവ്രവാദികളുടെ ഭീഷണി വിഫലം
100 ദിവസം പിന്നിടുന്ന മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ജിതേന്ദ്ര സിങ് ഇക്കാര്യം പറഞ്ഞത്. ജമ്മുകശ്മീരിന്റെ പ്രത്യേക അവകാശമായ ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയത് മോദി സര്‍ക്കാരിന്റെ 100 ദിവസത്തെ ഭരണ നേട്ടത്തിലെ ഏറ്റവും വലിയ നേട്ടമാണെന്നും ജിതേന്ദ്ര സിങ് കൂട്ടിച്ചേർത്തു.
Post Your Comments