Latest NewsNewsInternational

ഭീകരവിരുദ്ധ സൈനികാഭ്യാസത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം

ഡല്‍ഹി: ഭീകരവിരുദ്ധ സൈനികാഭ്യാസത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം. അടുത്തയാഴ്ച റഷ്യയില്‍ നടക്കുന്ന സംയുക്ത ഭീകരവിരുദ്ധ സൈനികാഭ്യാസത്തിലേക്ക് ഇന്ത്യക്കും പാകിസ്ഥാനും ക്ഷണം. അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെങ്കിലും ഇരു രാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന.

പാകിസ്ഥാൻ സൈന്യത്തിനെതിരെ പാക് അധിനിവേശ കാശ്മീരിൽ പ്രതിഷേധം കത്തുന്നു

ഷാങ്ഹായ് കോ ഓപ്പറേഷന്‍ അസോസിയേഷന്റെ പിന്തുണയോടെ നടക്കുന്ന സംയുക്ത സൈനികാഭ്യാസം റഷ്യയിലെ ഓറെന്‍ബര്‍ഗിലാണ് നടക്കുക. പതിനഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സൈനിക പരിശീലനത്തില്‍ ഇന്ത്യക്കും പാകിസ്ഥാനും പുറമെ റഷ്യയും ചൈനയും പങ്കെടുക്കും. മറ്റ് ചില രാജ്യങ്ങള്‍ക്ക് കൂടി സൈനികാഭ്യാസത്തില്‍ പരിശീലനം നല്‍കുമെന്നാണ് സൂചന.

പുല്‍വാമ ഭീകരാക്രമണവും ബലാക്കോട്ട് വ്യോമാക്രമണവും ജമ്മു കശ്മീര്‍ പുനരേകീകരണവും ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം വഷളാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത സൈനിക പരിശീലനമെന്നത് ശ്രദ്ധേയമാണ്. തീവ്രവാദി ആക്രമണങ്ങളെ നേരിടാനുള്ള സൈനിക സജ്ജീകരണങ്ങള്‍, സൈനിക ശേഷിയുടെ കൃത്യമായ വിന്യാസം, പരസ്പര സഹകരണത്തോടെയുള്ള ഭീകരവാദ വിരുദ്ധ സൈനിക നീക്കങ്ങള്‍ എന്നിവയെക്കുറിച്ച് സൈനികര്‍ക്ക് പരിശീലനത്തില്‍ ധാരണ നല്‍കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button