Latest NewsKeralaNews

ഊഞ്ഞാലില്‍ കുരുങ്ങി ദുരൂഹസാഹചര്യത്തില്‍ മരിച്ച എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി : തെളിവുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ

മൂന്നാര്‍ : ഊഞ്ഞാലില്‍ കുരുങ്ങി ദുരൂഹസാഹചര്യത്തില്‍ മരിച്ച എട്ട് വയസുകാരി ബലാത്സംഗത്തിനിരയായി :, തെളിവുകള്‍ നല്‍കുന്ന സൂചന ഇങ്ങനെ. മൂന്നാറിലെ സ്വകാര്യ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് തിങ്കളാഴ്ച വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. കളിക്കുന്നതിനിടെ ഊഞ്ഞാല്‍ കയര്‍ കഴുത്തില്‍ കുരുങ്ങി മരിച്ചെന്നായിരുന്നു ആദ്യ നിഗമനം.

Read Also : വിഴിഞ്ഞത്ത് യുവാവിനെ ഡിവൈഎഫ്ഐയുടെ കൊടിമരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു, ദൃശ്യങ്ങൾ പുറത്ത്

എന്നാല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തി.ജില്ലാ പൊലീസ് മേധാവി ടി.നാരായണന്റെ നേതൃത്വത്തില്‍ പൊലീസ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിയുടെ മുത്തശ്ശി, സമീപത്ത് താമസിക്കുന്ന ബന്ധു എന്നിവരെ ചോദ്യം ചെയ്തു.

Read Also : തന്റെ പേരിലുള്ള ബ്ലാങ്ക് ചെക്ക് നാസിലിന് കൈമാറിയ വ്യക്തി ആരെന്ന് വ്യക്തമായതായി തുഷാര്‍ വെള്ളാപ്പള്ളി : പണത്തിനു വേണ്ടി ഇവര്‍ എന്തും ചെയ്യും

പെണ്‍കുട്ടി മരിച്ച് കിടക്കുന്നത് ആദ്യം കണ്ട മുത്തശ്ശി ഈ ബന്ധുവിനെയാണു ആദ്യം വിവരം അറിയിച്ചത്. മൂന്നാര്‍ ഡിവൈഎസ്പി എം.രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനും രൂപം നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button